CINEMA

കേരളത്തിലെ 300 ലധികം സ്‌ക്രീനുകളിൽ അജിത് ചിത്രം ‘വിടാമുയർച്ചി’ നാളെ മുതൽ; ആദ്യ ഷോ രാവിലെ 7 മണിയ്ക്ക്

· · 1 min read
Share: Copied!

തമിഴകത്തിന്‍റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’ നാളെ (ഫെബ്രുവരി ഏഴ്, വ്യാഴം) മുതൽ കേരളത്തിലെ 300 ലധികം സ്‌ക്രീനുകളിൽ പ്രദർശനം ആരംഭിക്കും. രാവിലെ ഏഴ് മണിക്കാണ് ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യത്തെ ഷോകൾ ആരംഭിക്കുക. ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. വ്യാഴാഴ്ച ആഗോള റിലീസായി എത്തുന്ന ചിത്രം അജിത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്.

ആഴ്ചകൾക്ക് മുൻപ് പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രൈയ്ലര്‍ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. വമ്പൻ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ്ങിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. തൃഷ നായികാ വേഷം ചെയ്യുന്ന ചിത്രം, വമ്പൻ ആക്ഷൻ ചിത്രമായാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രൈയ്ലർ സൂചിപ്പിക്കുന്നു. അജിത്തിന്‍റെ ഗംഭീര ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നാണ് ട്രൈയ്ലര്‍ മനസിലാക്കി തരുന്നത്. ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അജിത്, തൃഷ എന്നിവർ കൂടാതെ അർജുൻ, റെജീന കസാൻഡ്ര, ആരവ്, നിഖിൽ, ദസാരഥി, ഗണേഷ്, വിഷ്ണു ഇടവൻ, അറിവ്, അമോഗ് ബാലാജി, മോഹൻ രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഛായാഗ്രഹണം – ഓം പ്രകാശ്, എഡിറ്റിങ് – എൻ ബി ശ്രീകാന്ത്, കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം – സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, നൃത്ത സംവിധാനം – കല്യാൺ, ഓഡിയോഗ്രഫി – ടി ഉദയകുമാർ, എക്സികുട്ടീവ് പ്രൊഡ്യൂസർ – സുബ്രമണ്യൻ നാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജെ ഗിരിനാഥൻ, കെ ജയശീലൻ, വിഎഫ്എക്സ് – ഹരിഹരസുധൻ, സ്റ്റിൽസ് – ആനന്ദ് കുമാർ, ഡിസ്ട്രിബൂഷൻ പാർട്ണർ – ഡ്രീം ബിഗ് ഫിലിംസ്, പിആർഒ ശബരി എന്നിവരാണ്.

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
‘മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ; അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാൻ സിപിഐഎമ്മില്ല’: സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം.വി. ഗോവിന്ദൻ
30 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
"ശങ്കരാഭരണം", 46 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക മികവിൽ; 4 K ദൃശ്യവിസ്മയം 7.1 സറൗണ്ട് സൗണ്ട്; റീ-റിലീസ് നവംബറിൽ
29 Oct 2026