BREAKING NEWS

വനിതാ ജില്ല കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, ടിവികെ എംഎല്‍എയ്ക്കെതിരെ പരാതിയുമായി എഐഎഡിഎംകെ

· · 1 min read
Share: Copied!

ചെന്നൈ: വനിതാ ജില്ല കലക്ടർക്ക് അശ്ലീലമായ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ ടി.വി.കെ കള്ളക്കുറിച്ചി എം.എൽ.എ സി. അരുൾ വിഘ്നേഷിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ. തമിഴ്നാട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പാർട്ടി വ്യാഴാഴ്ച പരാതി നൽകി.സംഭവത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായതോടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അരുൾ വിഘ്നേഷ് നിഷേധിച്ചു.

വനിതാ ജില്ല കലക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ കള്ളക്കുറിച്ചി എം.എൽ.എക്കെതിരെ ഉടൻ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി,ഡി.ജി.പി എന്നിവർക്ക് ഔദ്യോഗിക പരാതി നൽകിയതായി എ.ഐ.എ.ഡി.എം.കെ അഭിഭാഷക വിഭാഗം സെക്രട്ടറി ഐ. ഇൻബദുരൈ എക്സിലൂടെ അറിയിച്ചു.

എ.ഐ.എ.ഡി.എം.കെ സൗത്ത് ചെന്നൈ ജില്ല അഭിഭാഷക വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അഡ്വ. ആർ. ത്രിശൂലിയാണ് പരാതി സമർപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
ജയിൽ മോചിതനായിയെത്തുന്ന പിതാവിന്റെ ഘാതകനെ കാത്തിരുന്നത് ഏഴു വർഷം... വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വാനിന് ഇടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് കോടാലിക്ക് വെട്ടിക്കൊന്നു, മരണം തലയോട്ടിയിൽ കോടാലി തറച്ചുകയറി, യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സിഗ്നലിൽ നിർത്തിയ പോലീസുകാരന്റെ ബൈക്കിലേക്ക് ബസ് ഇടിച്ചുകയറി; ബൈക്ക് 50 മീറ്ററോളം ഉരുണ്ടുപോയി; പോലീസുകാരന് കൈയ്ക്ക് ഒടിവ്, തലയ്ക്കും പരിക്ക്
12 Nov 2026
BREAKING NEWS
'അയാൾ ജയിലിൽ കിടന്നിട്ടില്ല, ആശുപത്രിയിൽ കിടന്നതിൽ ഗൂഡലോചനയുണ്ടോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്; ശ്വാസംമുട്ടൽ ഉള്ളയാൾ ദുബായിൽ പോയിട്ട് എന്ത് ചെയ്യാനാ? ഹർജി പിൻവലിച്ചാലും വെറുതെ വിടില്ല'; തച്ചങ്കരിയ്ക്കെതിരെ രൂക്ഷഭാഷയിൽ ഹൈക്കോടതി
12 Nov 2026
BREAKING NEWS
പന്തൽ പൊളിച്ചാൽ സമരം പൊളിയുമെന്ന് കരുതരുത്, ആശാവർക്കര്‍മാര്‍ക്കൊപ്പം വി ഡി സതീശൻ അന്ന് നിന്നു. ഇന്ന് എന്തുകൊണ്ട് സമരക്കാർക്കൊപ്പം നിൽക്കുന്നില്ല, വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
12 Nov 2026