BREAKING NEWS

സർപ്രൈസായി വിദ്യാർഥികളുടെ ബാ​ഗ് പരിശോധിച്ച് ശരിക്കും സർപ്രൈസ്ഡായത് അധ്യാപകർ!! ബാ​ഗിൽ മദ്യം, കോണ്ടം, ബ്ലേഡ്, വേപ്പിംഗ് ഉപകരണങ്ങൾ, സിഗരറ്റുകൾ… ഇതൊക്കെ വളർച്ചയുടെ ഭാ​ഗം, അതിനെ അങ്ങനെ കണ്ടാൽമതി- മാതാപിതാക്കൾ, പരിശോധന പ്ലസ് ടു വിദ്യാർഥി കുത്തേറ്റ് മരിച്ചതിനെത്തുടർന്ന്

· · 1 min read
Share: Copied!

അഹമ്മദാബാദ്: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ബാഗ് സർപ്രൈസായി പരിശോധിക്കാനെത്തിയ അധ്യാപകർ ഞെട്ടി. കണ്ടെത്തിയത് മദ്യവും കോണ്ടവും ബ്ലേഡുമുൾപ്പടെയുള്ള വസ്തുക്കൾ. സെവൻത്-ഡേ അഡ്വെൻ്റിസ്റ്റ് (SDA) ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വിദ്യാർത്ഥി കുത്തേറ്റ് മരിച്ചതിനെത്തുടർന്ന്, സ്കൂൾ ക്യാമ്പസുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകർ പരിശോധനകൾ നടത്തിയത്.

സംഭവം മാതാപിതാക്കളെ അറിയിച്ചപ്പോൾ അധ്യാപകർ വീണ്ടും സർപ്രൈസ്ഡായി. കുട്ടികളുടെ സ്കൂൾ ബാ​ഗുകളിൽ നിന്നും കണ്ടെത്തിയ വസ്തുക്കൾ അസ്വഭാവികവും ഞെട്ടലുളവാക്കുന്നതുമാണെങ്കിലും അതിനെ ഗൗരവകരമായി കാണേണ്ട ആവശ്യമില്ല എന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായം.

അതേസമയം അഹമ്മദാബാദിലെ പല സ്കൂളുകളിലും ഇപ്പോൾ ഇത്തരത്തിൽ സർപ്രൈസ് ബാഗ് പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദ്യാർത്ഥികളുടെ ബാഗുകളിൽ നിന്ന് ഗർഭനിരോധന ഉറകൾ, വെള്ളക്കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ മദ്യം, വേപ്പിംഗ് ഉപകരണങ്ങൾ, സിഗരറ്റുകൾ, ബ്ലേഡുകൾ തുടങ്ങിയ പല വസ്തുക്കളും അധ്യാപകർ കണ്ടെത്തി. ഈ കണ്ടെത്തലുകൾ സുരക്ഷാ പ്രശ്നങ്ങൾ മാത്രമല്ല, വിദ്യാർത്ഥികളുടെ പെരുമാറ്റ വൈകല്യങ്ങളും ചൂണ്ടിക്കാണിക്കുന്നതായി സ്കൂൾ അധികൃതരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പറഞ്ഞു.

സംഭവത്തോടു പ്രതികരിച്ചുകൊണ്ട് അഹമ്മദാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) നഗരത്തിലെ എല്ലാ സ്കൂളുകളിലും ഇടയ്ക്കിടെ ബാഗ് പരിശോധന നിർബന്ധമാക്കണമെന്ന് ഉത്തരവിട്ടു. സ്കൂളുകളിൽ പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുൾപ്പെട്ട അച്ചടക്ക സമിതികൾ രൂപീകരിക്കാനും ഉത്തരവിട്ടു.

എന്നാൽ, രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന വ്യത്യസ്ത അഭിപ്രായമാണ് ഇപ്പോഴത്തെ മറ്റൊരു ചർച്ചാവിഷയം. ഇത്തരം വസ്തുക്കൾ വിദ്യാർത്ഥികളുടെ കയ്യിൽ കാണുന്നത് കുട്ടികളുടെ വളർച്ചാഘട്ടത്തിന്റെ ഭാഗമാണെന്ന് ചില രക്ഷിതാക്കൾ വാദിക്കുന്നു. ഇന്നത്തെ ചെറുപ്പക്കാർ സ്കൂളിന് പുറത്തുള്ള പല സ്വാധീനങ്ങൾക്കും വിധേയരാകുന്നുണ്ടെന്നും ഇവർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ ചുരുക്കം ചില മാതാപിതാക്കൾ മാത്രമാണ് തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചത്.

അതേസമയം വിഷയത്തെ ഗൗരവകരമായി തന്നെ കാണണം എന്നാണ് വിദ്യാഭ്യാസ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ബാഗ് പരിശോധനകൾക്ക് പുറമെ കൗൺസിലിംഗ്, ബോധവത്കരണ പരിപാടികൾ, സ്കൂളുകളിലും വീടുകളിലും വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്ന് വിദ്യാഭ്യാസ പ്രവർത്തകർ പറഞ്ഞു.

ട്രംപ് ആർക്കിട്ട് പണി കൊടുക്കാനിറങ്ങിയാലും കിട്ടുക ഇന്ത്യയ്ക്കിട്ടുതന്നെ!! ഇത്തവണ പൂട്ടിടുന്നത് ഇറാന്, ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ‌ പിൻവലിച്ചു, അടയുക പാക്കിസ്ഥാൻ ചവിട്ടാതെ അഫ്​ഗാൻ, ഇറാൻ കടക്കാനുള്ള തുറമുഖ പാത

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026