BREAKING NEWS

കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടത്!! പറക്കമുറ്റാത്ത മക്കളും വീടെന്ന രഞ്ജിതയുടെ സ്വപ്നവും ബാക്കിയായി…

· · 1 min read
Share: Copied!

പത്തനംതിട്ട: ഇന്നലെ അമ്മ യാത്ര പറഞ്ഞു പോയത് ഇനിയൊരു മടങ്ങിവരവില്ലാത്ത യാത്രയാണ് എന്ന് ആ കുഞ്ഞുങ്ങൾ അറിഞ്ഞിരുന്നില്ല, ഇനിയുള്ള കാലം അസുഖക്കാരിയായ അമ്മയേയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞിങ്ങളേയും നോക്കി സ്വന്തമായി പണിയുന്ന വീട്ടിൽ താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു പത്തനംതിട്ട സ്വദേശി രഞ്ജിത.

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മലയാളി നഴ്സ് രഞ്ജിത നായരുമുണ്ടെന്ന വിവരം വാർത്തകളിലൂടെ അറിഞ്ഞതോടെ പരുക്കേറ്റെങ്കിലും മകളെ ജീവനോടെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. അതിനായി ഇടതടവില്ലാതെ പ്രാർഥനയിലായിരുന്നു ആ അമ്മ. എന്നാൽ വൈകാതെ പത്തനംതിട്ട കലക്ടറേറ്റിൽനിന്ന് രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ബന്ധുക്കൾക്കു ലഭിച്ചതോടെ ആ വീട് കൂട്ടക്കരച്ചിലിൽ മുങ്ങിപ്പോയി. ആരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സുഹൃത്തുക്കളും അയൽക്കാരും.

രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ 10-ാം ക്ലാസിലും മകൾ ഇതിക 7-ാം ക്ലാസിലുമാണ് പഠിക്കുന്നത്. അമ്മയിനിയില്ലെന്ന യാഥാർത്യമുൾക്കൊള്ളാനാകാതെ മുത്തശ്ശി തുളസിയെ കെട്ടിപ്പിടിച്ചു കരയുന്ന ഇതിക കൂടിനിന്നവരിൽ വലിയ വേദനയായി.

3 ദിവസത്തെ അവധിക്ക് വീട്ടിലെത്തിയ രഞ്ജിത ലണ്ടനിലേക്ക് മടങ്ങുന്നതിനിടയിലാണ് അഹമ്മദാബാദിൽ വിമാന ദുരന്തം സംഭവിക്കുന്നത്. ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്ന രഞ്ജിത പിന്നീട് ലണ്ടനിലേക്ക് മാറുകയായിരുന്നു. ഒരു വർഷം മുൻപു ലണ്ടനിലെത്തിയ രഞ്ജിത സർക്കാർ സർവീസിൽ ജോലി ലഭിച്ചതിനെത്തുടർന്ന് അവധിക്ക് നാട്ടിലെത്തി നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ലണ്ടനിൽ നിന്നും മടങ്ങിവരാനുള്ള ഉദ്ദേശത്തോടെയാണ് രഞ്ജിത യാത്ര തിരിച്ചത്. പക്ഷെ പാതിവഴിയിൽ വീടെന്ന സ്വപ്നവും മക്കളേയും ബാക്കി നിർത്തിയിട്ടാണ് രഞ്ജിത യാത്രയാവുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിൽ ഒന്നായി അഹമ്മദാബാദ് വിമാനാപകടം, ഒരാളെ പോലും രക്ഷപെടുക്കാനായില്ല, 242 പേരും മരണപ്പെട്ടു, മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും,

 

BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026
BREAKING NEWS
ജയിലില്‍ പോകുമ്പോള്‍ ഗുരുതരരോഗം പുറത്തിറങ്ങിയാല്‍ സുഖവാസം, ഇത് കാണുന്ന ജനങ്ങള്‍ കോടതിയിലുള്ള ജഡ്ജിമാര്‍ക്ക് ബുദ്ധിയില്ലെന്ന് കരുതും, ജയിലിലായപ്പോള്‍ താങ്കള്‍ ചികിത്സയിലായിരുന്നുവല്ലോ?? പിന്നെ എങ്ങനെ വിദേശത്ത് പോകും?? ടോമിന്‍ ജെ തച്ചങ്കരിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി
02 Nov 2026
BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026