CINEMA

കാത്തിരിപ്പിനൊടുവിൽ ആ വമ്പൻ അപ്ഡേറ്റ്, ദുൽഖർ സൽമാൻ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബർ 28 വൈകുന്നേരം 6 മണിക്ക്

· · 1 min read
Share: Copied!

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബർ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഐ ആം ഗെയിം”.

ഇപ്പൊൾ ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന “ഐ ആം ഗെയിം” ൽ ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് “ആർഡിഎക്സ്” എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026