BREAKING NEWS

കോക്ക് സ്റ്റുഡിയോ ഭാരതിൽ ‘മീത്താ ഖാര’; ആദിത്യ ഗാധ്വിയുടെ ശബ്ദത്തിൽ

· · 1 min read
Share: Copied!

കൊച്ചി: ‘ഖലാസി’ക്ക് ശേഷം കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 3-ന്റെ ഭാഗമായി മീത്താ ഖാര പുറത്തിറങ്ങി. ഗുജറാത്തിലെ അഗാരിയ സമൂഹത്തിന്റെ 600 വർഷം പഴക്കമുള്ള പൈതൃകത്തിൽ നിന്നുയർന്ന ഈ ഗാനം ആദിത്യ ഗാധ്വി, മധുബന്തി ബാഗ്ചി, തനു ഖാൻ എന്നിവർ ചേർന്നന്നാണ് ആലപിക്കുന്നത്.

സംഗീതസംവിധാനവും അവതരണവും സിദ്ധാർഥ് അമിത് ഭാവ്‌സർ നിർവഹിച്ച ഗാനത്തിന്റെ വരികൾ ഭാർഗവ് പുരോഹിത് ആണ് എഴുതിയത്. പരമ്പരാഗത നാടോടി താളങ്ങൾക്കും സമകാലിക ശബ്ദങ്ങൾക്കും പ്രധാനം നൽകി ഗാനത്തെ കൂടുതൽ പ്രേക്ഷക സൗഹൃദമാക്കുകയാണ് ലക്ഷ്യമിടുന്നത്.

‘മീത്താ ഖാര’ അഗാരിയരുടെ ജീവിതത്തിലെ വിരോധാഭാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഗുജറാത്തിൽ ‘മീത്തു’ ഉപ്പ് എന്നർത്ഥം; ജീവിതാവശ്യമായെങ്കിലും കഠിനാധ്വാനത്തിലൂടെയാണ് അത് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ‘ഖാര’ (കയ്പ്പ്) പോലെ തോന്നിച്ചാലും തലമുറകളിലൂടെ അഭിമാനത്തോടെ കൈമാറപ്പെടുന്ന അവരുടെ പാരമ്പര്യം യഥാർത്ഥത്തിൽ ‘മീത്താ’ (മധുരം) തന്നെയാണ്. ഈ ആശയം തന്നെയാണ് പാട്ടിന്റെ ഇതിവൃത്തം.

ഉത്സവങ്ങൾ സംഗീതം വഴി സാംസ്‌കാരിക ബന്ധങ്ങൾ സൃഷ്ടിക്കുന്ന അവസരങ്ങളാണ്. ‘മീത്താ ഖാര’യിലൂടെ പാരമ്പര്യത്തെയും യുവജനങ്ങളുടെ സംഗീത അഭിനിവേശത്തെയും തമ്മിൽ ബന്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് കോക്കകോള ഇന്ത്യ ഐഎംഎക്സ് ലീഡ് ശന്തനു ഗംഗാനെ പറഞ്ഞു

ഖലാസിക്കുശേഷം ‘മീത്താ ഖാര’യിലൂടെ ആ യാത്ര തുടരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെയും ജനങ്ങളുടെ അഭിമാനത്തിന്റെയും സത്തയെ വഹിക്കുന്നതാണ് ഈ ഗാനം. മധുബന്തി ബാഗ്ചി ഗാനത്തെ വികാരാഭരിതമാക്കിയപ്പോൾ തനു ഖാൻ തന്റെ പുതുമ നിറഞ്ഞ സംഭാവന നൽകിയെന്ന് ആദിത്യ ഗാധ്വി പറഞ്ഞു. സീസൺ 3-ൽ പ്രശസ്തരും പുതുമുഖങ്ങളുമായ കലാകാരന്മാരെ ഒരുമിപ്പിച്ച് ഇന്ത്യൻ സംഗീതപൈതൃകത്തെ ആഘോഷിക്കുന്നതിലൂടെ കോക്ക് സ്റ്റുഡിയോ ഭാരത് സംഗീതപ്രേമികളുമായി ബന്ധം കൂടുതൽ ശക്തമാക്കുകയാണ്.

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026