BREAKING NEWS

നടുറോഡില്‍ തലക്കിടിച്ച് വീഴ്ത്തി; വീണപ്പോൾ ആൾക്കൂട്ടം ഇരമ്പിപാഞ്ഞെത്തി മർദ്ദിച്ചു; ബം​ഗാളിൽ കല്യാണ്‍ ബാനര്‍ജി എം.പിക്ക് നേരെയും ആക്രമണം

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യാപക ആക്രമണം. പാർട്ടി ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് പിന്നാലെ കല്യാൺ ബാനർജി എംപിയെ ഒരു സംഘം നടുറോഡിൽ തലക്കിടിച്ച് വീഴ്ത്തി. ചണ്ഡിതല പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഹൂബ്ലിയിൽ വച്ചാണ് കല്യാൺ ബാനർജി ആക്രമിക്കപ്പെട്ടത്. നടന്ന് നീങ്ങുകയായിരുന്ന കല്യാൺ ബാനർജിയെ ഒരു സംഘം മുദ്രാവാക്യം മുഴക്കി വളയുകയായിരുന്നു. തിരിച്ച് മുദ്രാവാക്യം മുഴക്കിയ എംപിയുടെ തലക്ക് മർദ്ദിച്ചു. റോഡിൽ വീണ എംപിയെ വീണ്ടും അൾക്കൂട്ടം ആക്രമിച്ചു. തലക്ക് ശക്തമായി ഇടിച്ചെന്നും ബിജെപിക്കാർ ക്രൂരമായി മർദ്ദിച്ചെന്നും എംപി പറഞ്ഞു. തുടർന്ന് റോഡിൽ കിടന്ന് കല്യാൺ ബാനർജി പ്രതിഷേധിച്ചു. ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ തടിച്ചുകൂടി. പൊലീസ് സ്റ്റേഷന് മുന്നിൽ ഇരുവിഭാഗവും തടിച്ചുകൂടിയതോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥ നിലനിന്നു. ടിഎംസി പ്രവർത്തകരെ ‘കള്ളന്മാർ’ എന്ന് വിളിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇത് പിന്നീട് ഇരുവിഭാഗവും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ലാത്തിവീശിയാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് ഇപ്പോഴും കടുത്ത ജാഗ്രത തുടരുകയാണ്.

ആക്രമണത്തിൽ പരിക്കേറ്റ കല്യാൺ ബാനർജി എംപി തൂവാല തലയിൽ അമർത്തിപ്പിടിച്ചുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. തന്നെ മനഃപൂർവം ലക്ഷ്യം വെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടയിലാണ് ബിജെപിയുടെ ഗുണ്ടകൾ തന്നെ ക്രൂരമായി മർദ്ദിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ബിജെപി ആക്രമണം അഴിച്ചുവിട്ടതെന്ന് കല്യാൺ ബാനർജി കൂട്ടിച്ചേർത്തു. തൃണമൂൽ നേതാക്കൾക്കെതിരായ ആക്രമണം ദേശീയ തലത്തിൽ ഏറ്റെടുക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചു. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ ഉന്നയിക്കും.

‘വസ്ത്രങ്ങൾ കീറി, കണ്ണട പൊട്ടിച്ചു; ചെരിപ്പും മുട്ടയും എറിഞ്ഞു; ഹെൽമറ്റില്ലായിരുന്നെങ്കിൽ അഭിഷേക് മരിച്ചേനെ; 35 വർഷത്തോളം സിപിഎം ഭരണത്തിലുണ്ടായിരുന്നു. അപ്പോൾ ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഈ സംഭവത്തിന് പിന്നിൽ ബിജെപി തന്നെ‘- മമതാ ബാനർജി

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026