BREAKING NEWS

‘ഇന്റർനെറ്റ് അധാർമികം’, അഫ്​ഗാനിൽ നിരോധിച്ച് താലിബാൻ!! ‘ടെലികോം ബ്ലാക്ക്ഔട്ട്’, രാജ്യത്തെ വിമാന സർവീസുകൾ താറുമാറായി, മൊബൈൽ ഫോൺ സേവനവും നിശ്ചലം

· · 1 min read
Share: Copied!

കാബൂൾ: രാജ്യത്തെ അധാർമിക കാര്യങ്ങൾ തടയാനെന്ന പേരിൽ അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ താലിബാൻ കഴിഞ്ഞ രണ്ടാഴ്ചയായി നടപടി സ്വീകരിച്ചു വരികയായിരുന്നു. ഇന്റർനെറ്റ് നിരോധിച്ചതോടെ രാജ്യത്തെ വിമാന സർവീസുകൾ താറുമാറായി.

അഫ്​ഗാൻ പൂർണമായും ‌കണക്റ്റിവിറ്റി ബ്ലാക്ക്ഔട്ടിൽ’ (ഇന്റർനെറ്റില്ലാതെ എല്ലാം നിശ്ചയം) ആണെന്ന് ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്സ് റിപ്പോർട്ട് ചെയ്തു. അതുപോലെ കാബൂളിലെ ഓഫിസുമായുള്ള മൊബൈൽ ഫോൺ സേവനം ഉൾപ്പെടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി അറിയിച്ചു. മാത്രമല്ല അഫ്ഗാനിസ്ഥാനിലുടനീളം മൊബൈൽ ഇന്റർനെറ്റും സാറ്റലൈറ്റ് ടിവിയും തടസപ്പെട്ടിരിക്കുകയാണ്.

അതേസമയം 2021ൽ അധികാരം പിടിച്ചെടുത്തതു മുതൽ താലിബാൻ ഇസ്ലാമിക ശരിയത്ത് നിയമത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനത്തിനനുസരിച്ച് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളെയും ഇത് ബാധിച്ചു. ബാങ്കിങ് സേവനങ്ങളും മറ്റ് പ്രവർത്തനങ്ങളും തടസപ്പെട്ടു. ഇന്റർനെറ്റിന് വേഗം കുറയുന്നതായി ആഴ്ചകളായി പരാതിയുണ്ടായിരുന്നു. ഇന്റർനെറ്റ് ലഭ്യതയ്ക്കായി ബദൽ മാർഗം സൃഷ്ടിക്കുമെന്ന് നേരത്തെ താലിബാൻ പറഞ്ഞെങ്കിലും അക്കാര്യത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട്.

ഇവിടെ നിന്നാല്‍ ഇയാള്‍ക്ക് ഡല്‍ഹിയില്‍ പണിയൊന്നുമില്ലേന്ന് ചോദിക്കും… ഡല്‍ഹി പോയാല്‍ ചോദിക്കും നാട്ടില്‍ കാണാന്‍ ഇല്ലല്ലോയെന്ന്, മരിച്ചവരെകൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ അവഹേളിക്കാൻ നടക്കുന്നത്, കലുങ്ക് സം​ഗമത്തെ സർക്കാർ എന്തിനിത്ര ഭയപ്പെടുന്നു?? സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് സുരേഷ് ​ഗോപി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026