BREAKING NEWS

അഫ്​ഗാനിസ്ഥാനിൽ ഭൂചലനം; എട്ട് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു; ഡൽഹിയിലും പ്രകമ്പനം

· · 1 min read
Share: Copied!

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് കാബൂളിൽ വീട് തകർന്ന് വീണാണ് മരണം സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് പുറമെ, പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അഫ്ഗാനിസ്ഥാൻ പ്രകൃതിക്ഷോഭങ്ങൾക്ക്, പ്രത്യേകിച്ച് ഭൂചലനങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇടമാണ്. പ്രതിവർഷം ശരാശരി 560 പേർ ഇവിടെ ഭൂചലനങ്ങളിൽ മരിക്കാറുണ്ട്. കഴിഞ്ഞ നവംബറിൽ ഇതേ മേഖലയിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 27 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു.

ഊർജ പ്രതിസന്ധിക്കിടെ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ; ‘നൽകിവരുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അളവ് വർദ്ധിപ്പിക്കാൻ തയ്യാർ; വളം വിതരണത്തിലും സഹകരണം ശക്തിപ്പെടുത്തും‘

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026