BREAKING NEWS

പിടിവീണത് സഹോദരനെ ചോദ്യം ചെയ്തപ്പോൾ, സ്വന്തം കാറെവിടെയെന്ന ചോദ്യത്തിന് സഹോദരൻ കൊണ്ടുപോയെന്ന് ഉത്തരം, ബെയ്‌ലിൻ കസ്റ്റഡിയിലായത് അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയപ്പോൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ ഒഴിവിൽ പോയ പ്രതി ബെയ്‌ലിൻ ദാസ് 2 ദിവസം ഒളിവിൽ കഴിഞ്ഞത് നഗരത്തിൽ തന്നെ. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാൾ താമസം. ഇന്നലെ രാത്രി ഏഴരയോടെയാണ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചത്. മുടി പറ്റെ വെട്ടിയിരുന്നു. എവിടെയായിരുന്നെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. അതേസമയം പിടിയിലാകുമ്പോൾ പ്രതി ക്ഷീണിതനായിരുന്നു

ആദ്യം വന്ന രണ്ട് പോലീസ് വാഹനങ്ങൾ സ്റ്റേഷനിൽ എത്തിയെങ്കിലും അതിൽ പ്രതീക്ഷിച്ചപോലെ പ്രതി ഉണ്ടായിരുന്നില്ല. പിന്നീട് തൊട്ടുപിന്നാലെ വന്ന സ്വകാര്യ വാഹനത്തിലാണു മഫ്തി പോലീസ് സംഘം ബെയ്‌ലിനെ സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് ഡിസിപി നകുൽ ദേശ്മുഖ് സ്ഥലത്തെത്തി. ഒളിവിൽ പോയ സമയത്ത് ഉപയോഗിച്ച കാറും പോലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം ബെയ്‌ലിന്റെ സുഹൃത്തുക്കളും അഭിഭാഷകരുമടക്കമുള്ള വലിയൊരു സംഘം പ്രധാന റോഡിലും നിലയുറപ്പിച്ചിരുന്നു.

അതേസമയം പ്രതിക്കായി പോലീസ് നേരത്തെ അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ വലിയതുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. പക്ഷെ സഹോദരനെ ചോദ്യം ചെയ്തതാണു കേസിൽ വഴിത്തിരിവായത്. സ്വന്തം വാഹനം എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം സഹോദരനില്ലായിരുന്നു. കാർ സഹോദരൻ കൊണ്ടു പോയെന്നു പിന്നീടു മൊഴി നൽകി.

ഇതിനിടെ കാറിനായുള്ള തിരച്ചിൽ തുടർന്ന പൊലീസ്, ബെയ്‌ലിൻ അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയതായി മനസിലാക്കുകയായിരുന്നു. കാർ കഴക്കൂട്ടം ഭാഗത്തു സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ പോലീസും ഡാൻസാഫ് സംഘവും പരിശോധന ശക്തമാക്കിയതോടെ സ്റ്റേഷൻ കടവിൽ വച്ചു പോലീസ് സംഘത്തിനു മുന്നിൽപെടുകയായിരുന്നു. ഇന്നലെ ബെയ്‌ലിൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് പിടിയിലായത്.

തുടങ്ങും മുൻപേ സമാധാനം പോയി!! പുടിനു യുദ്ധമവസാനിപ്പിക്കാൻ താൽപര്യമില്ല, അയാളെ തിരഞ്ഞു ലോകം ചുറ്റാൻ താൽപര്യമില്ല…യുക്രെയ്ൻ പ്രസിഡന്റുമായുള്ള സമാധാന ചർച്ചയ്ക്ക് പുടിനു പകരമയച്ചത് രണ്ടാംനിരയെ

 

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026