BREAKING NEWS

ആരുടെയും പിന്തുണ ചോദിച്ചുകൊണ്ടല്ല പ്രതികരിച്ചത്, ഇപ്പോൾ താൻ ഒറ്റയ്ക്കാണ്, അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചത്, വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു- അടൂര്‍ പ്രകാശ്

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ തുറന്നടിച്ച് വിമർശനത്തിൽ താൻ ഉറച്ചുനിൽക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിമർശന ചേരിയിൽ ഇപ്പോൾ താൻ ഒറ്റയ്ക്കാണെന്നും അനുഭവത്തിന്റെ വെളിച്ചത്തിലാണ് തന്റെ പ്രതികരണമെന്നും അടൂർ പ്രകാശ് പറഞ്ഞു.’ആരുടെയും പിന്തുണ ചോദിച്ചുകൊണ്ടല്ല പ്രതികരണം നടത്തിയത്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചത്.

എഐസിസിയെ ഇക്കാര്യം അറിയിക്കും. എനിക്ക് പറയാനുള്ളത് അവരോട് പറയും. എന്നെ നിയോഗിച്ചത് എഐസിസിയാണ്. ഒരാൾക്കും സ്ഥാനം നൽകിയതിനോട് എതിരല്ല. എന്നാൽ ഇത്തരംകാര്യങ്ങൾ യുഡിഎഫ് കൺവീനർ എന്ന നിലയിൽ എന്നോട്കൂടി ആലോചിക്കണമായിരുന്നു. ഏതെങ്കിലും കാര്യത്തിൽ തൃപ്തിയോ അതൃപ്തിയോ ഉണ്ടെങ്കിൽ യുഡിഎഫിൽ പറയും. ഒരു സമവായ നീക്കമില്ല. ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്’ രാവിലെ മാധ്യമങ്ങളോട് അടൂർ പ്രകാശ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അടൂർ പ്രകാശ് വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. പലതീരുമാനങ്ങളും മുന്നണി കൺവീനർ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇത് ദുഃഖകരമായ അവസ്ഥയാണ്. ഇത് തുറന്നുപറയുന്നത് ജനങ്ങൾ അറിയണമെന്നു കരുതിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

യു.ഡി.എഫ്. യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ല. ചെയർമാൻ എന്നനിലയിൽ മുഖ്യമന്ത്രിയാണ് മുൻകൈയെടുക്കേണ്ടത്. അദ്ദേഹം ഇതുവരെ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കൺവീനർ എന്നനിലയിൽ താനുമായി ചർച്ചകളും ആലോചനയും നടക്കുന്നില്ല. യു.ഡി.എഫിലെ കക്ഷിനേതാക്കൾക്ക് കാബിനറ്റ് പദവി നൽകിയതിൽ കൺവീനർ എന്നനിലയിൽ ഞാനുമായി ചർച്ചയോ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026