BREAKING NEWS

ശശി തരൂരിന്റെ അഭിപ്രായങ്ങൾ പാർട്ടിക്ക് മുകളിൽ വേണ്ട… കോൺഗ്രസ് വിരുദ്ധവും വ്യത്യസ്തവുമായ നിലപാട് സ്വീകരിക്കുന്നത് തെറ്റ്- തരൂരിനെതിരെ അടൂര്‍ പ്രകാശ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശശി തരൂരിന് അദ്ദേഹത്തിന്റേതായ വ്യക്തിപരമായ അഭിപ്രായം ഉണ്ടാകാം. എന്നാല്‍ അത് പാര്‍ട്ടി ലൈനില്‍ നിന്നുകൊണ്ടായിരിക്കണം. പാര്‍ട്ടിക്ക് വിരുദ്ധവും വ്യത്യസ്തവുമായ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ‘ശശി തരൂര്‍ ഉന്നത സ്ഥാനത്തിരിക്കുന്നയാളാണ്. ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന വ്യക്തിയാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.

പ്രസിഡന്റിനെതിരെ മത്സരിച്ച ആളാണ്. അദ്ദേഹം അദ്ദേഹത്തിന്റേതായ അഭിപ്രായം പറയാറുണ്ട്. പക്ഷേ കോണ്‍ഗ്രസിന് അനുയോജ്യമായ അഭിപ്രായങ്ങള്‍ വരണം. അത്രേയുള്ളൂ. ഞാന്‍ എംപിയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ചെയ്യുന്നത് തെറ്റാണ് എന്ന് ഞാന്‍ പറയില്ല. ശശി തരൂര്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അവിടെ വര്‍ക്കിങ് കമ്മിറ്റിയുണ്ട്. അവര്‍ തീരുമാനിക്കട്ടെ.

എല്ലാവര്‍ക്കും അവരുടേതായ കഴിവുകള്‍ ഉണ്ട്. ശശി തരൂരിന് ഉള്ള കഴിവുകള്‍ ചിലപ്പോള്‍ അടൂര്‍ പ്രകാശിന് കാണില്ല. സുധാകരന് ഉണ്ടാവില്ല. ഓരോരുത്തര്‍ക്കും ഓരോ മേഖലയില്‍ കഴിവുകളുണ്ട്. സാധാരണ നിലയില്‍ കേരളത്തില്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകന്റെ വികാരം കൂടി ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്.’- അടൂര്‍ പ്രകാശ് പറഞ്ഞു.’കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര് എന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനിക്കേണ്ട കാര്യമല്ല. മത്സരിച്ച് ജയിച്ചിട്ട് ഞങ്ങള്‍ക്ക് ഭൂരിപക്ഷം വരട്ടെ. ഭൂരിപക്ഷം വരുമ്പോള്‍ തീരുമാനിക്കും ആര് വേണമെന്ന്. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ നേതാവ് ആര് എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026