BREAKING NEWS

‘ബഹു സുന്ദരി, ഒരു പാവം, ആര് കണ്ടാലും എടുത്തോണ്ട് പോവും; കണ്ടുകിട്ടിയാൽ തരണേ’- ഓമന പൂച്ചയെ കാണ്മാനില്ലെന്ന് ഡോ. അദീല അബ്ദുള്ള ഐഎഎസ്

· · 1 min read
Share: Copied!

തിരുവനന്തപുരം:  ഓമനിച്ച് വളർത്തിയ പേർഷ്യൻ പൂച്ച കൊക്കാച്ചിയെ കാണാനില്ലെന്ന് അറിയിച്ച് ഐഎഎസ് ഉദ്യോഗസ്ഥ ഡോ. അദീല അബ്ദുള്ള. ജവഹർ നഗറിൽ നിന്നാണ് നാലുമാസമായി ഒപ്പമുണ്ടായിരുന്ന പ്രാഡ (കൊക്കാച്ചി) എന്ന പൂച്ചയെ കാണാതായത്.

പൂച്ചയെ കാണാതായതോടെ താനും കുടുംബവും ഏറെ വിഷമത്തിലാണെന്ന് അദീല അബ്ദുള്ള ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന കുഞ്ഞാപ്പനും കുട്ടികളും ഒരുപോലെ സങ്കടത്തിലാണെന്നും പൂച്ചയെ കണ്ടെത്താൻ സഹായിക്കണമെന്നും അവർ അഭ്യർഥിച്ചു.

പ്രാഡയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും കണ്ടെത്തുന്നവർ പൂച്ചയെ തിരികെ നൽകണമെന്നും അദീല അബ്ദുള്ള അഭ്യർഥിച്ചിട്ടുണ്ട്. കൊക്കാച്ചി എന്ന പേർഷ്യൻ വളർത്തുപൂച്ചയെ കാണാനില്ലെന്ന് ഡോ. അദീല അബ്ദുല്ല ഐ എ എസ്. ജവഹർ നഗറിൽ നിന്നാണ് ഏറെ ഓമനിച്ച് വളർത്തിയ പ്രാഡ എന്ന പൂച്ചയെ കാണാതായത്. 4 മാസമായി ഒപ്പമുള്ള പൂച്ചയേയാണ് കാണാതായത്. ഒപ്പമുള്ള കുഞ്ഞാപ്പനും കുട്ടികളും ഒരുപോലെ സങ്കടത്തിലാണെന്നും കണ്ടുകിട്ടിയാൽ തരണേയെന്നുമാണ് അദീല അബ്ദുള്ള എഫ്ബി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.

അദീല അബ്ദുള്ളയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കുഞ്ഞാപ്പനും കൊക്കാച്ചിയും ഞങ്ങളുടെ രണ്ടു പൂച്ചക്കുട്ടികളായിരുന്നു. 4 മാസമായി അവർ ഞങ്ങളിലൊരാളാണ്. ഇന്നലെ ഞാൻ ഓഫീസിൽ പോകുമ്പോൾ അവിടെ കളിച്ചോണ്ടിരുന്നു. കൊക്കാച്ചിയെ കാണാനില്ല. സിസിടിവി നോക്കിയപ്പോൾ വണ്ടിക്കുള്ളിൽ ടയറിന് അടുത്ത് കയറിയത് വരെ കണ്ടു. വൈകിട്ടായപ്പോൾ ആളെ കാണാതെ വന്നപ്പോളാണ് നോക്കി നടന്നത്. ഇന്നലെ വെള്ളപ്പൊക്കത്തിന്റെ ബഹളം ആയത് കൊണ്ട് പോസ്റ്റിയില്ല. ഇന്നലെ കുഞ്ഞാപ്പനും ഒരേ കരച്ചിൽ. കൂടെ ഞങ്ങളുടെ കുട്ടികളും.കഴുത്തിൽ പിങ്ക് മണിയുണ്ട് അവൾക്ക്. നല്ല കറുത്ത നിറം. ബഹു സുന്ദരി. ഒരു പാവം. ആര് കണ്ടാലും എടുത്തോണ്ട് പോവും.ജവഹർ നഗറിൽ നിന്ന് നന്തൻകോട് വഴി സെക്രട്ടേറിയറ്റ് വഴി പോയ എന്റെ വണ്ടിയിലെ ടയറിനുള്ളിലാണ് അവൾ കയറിയതായി കണ്ടത്.കണ്ടുകിട്ടിയാൽ തരണേ.റബിയുടെയും എന്റെയും ഫോൺ നമ്പറും കൊടുത്തിരിക്കുന്നു.വീട്ടിലാണ് കൊക്കാച്ചി, പുറത്തവൾ ബഹു സുന്ദരി പ്രാഡയാണ്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026