BREAKING NEWS

സംഘർഷം അവസാനിപ്പിക്കണം, ഇസ്രയേൽ അവർ ചെയ്ത കുറ്റകൃത്യങ്ങൾ ഏറ്റെടുക്കണം, എങ്കിൽ ഇറാൻ നയതന്ത്രം പരിഗണിക്കാൻ തയ്യാർ- വിദേശകാര്യ മന്ത്രി, ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ആദ്യദിനം മുതൽ അമേരിക്ക പങ്കാളി!!, അമേരിക്കയുടെ ഇടപെടൽ പ്രശ്നത്തിലേക്ക്…

· · 1 min read
Share: Copied!

ഇസ്താംബൂൾ: ഇസ്രയേലുമായുള്ള സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടൽ എല്ലാവർക്കും അതു വളരെ അപകടമുണ്ടാക്കും, വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ആദ്യം ദിവസം മുതൽ അമേരിക്ക പങ്കാളിയായിരുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഇരുവരും തമ്മിലുള്ള ആക്രമണം അവസാനിക്കുകയും ഇസ്രയേലിനെ അവർ ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദിയാക്കുകയും ചെയ്താൽ ഇറാൻ നയതന്ത്രം പരിഗണിക്കാൻ തയ്യാറാണെന്നും അരാഗ്ചി വ്യക്തമാക്കി.

പക്ഷെ അമേരിക്ക യുദ്ധത്തിൽ ഇടപെട്ടാൽ അത് വളരെ വളരെ അപകടകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ വിദേശകാര്യ മന്ത്രി തുർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അമേരിക്കയുടെ ഇടപെടൽ സംബന്ധിച്ച് ഇറാൻ വീണ്ടും മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസം അദ്ദേഹം യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പ് ഇസ്രായേൽ ഇറാനുമേൽ നടത്തിയ ആക്രമണങ്ങൾ ‘ചർച്ചകൾ അട്ടിമറിക്കാൻ’ ലക്ഷ്യമിട്ടുള്ളതാണെന്ന് തുർക്കി പ്രസിഡന്റ്രജബ് തയ്യിപ് ഉർദുഗാൻ പറഞ്ഞു.

പശ്ചിമേഷ്യയെ പൂർണ്ണമായും സംഘർഷത്തിലേക്ക് തള്ളിവിടാനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നതെന്നും തുർക്കി പ്രസിഡന്റ് ആരോപിച്ചു. അതേസമയം ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാനിൽ 430 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിൽ 25 പേർ കൊല്ലപ്പെടുകയും 2517 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ടിരിക്കുന്ന കണക്ക്.

ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ബെഹ്‌നാം ഷഹരിയാരിയും സയീദ് ഇസാദിയും മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026