BREAKING NEWS

ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

· · 1 min read
Share: Copied!

ബോളിവുഡ് നടൻ നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി തനുശ്രീ ദത്ത നടത്തിയ പരാമർശം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വച്ചിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് ‘ഈവിൾ ഡെഡ്’ എന്ന് തനുശ്രീ പ്രതികരിച്ചത്. സംഭവം വിവാദമായതോടെ തന്റെ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നതായും തനുശ്രീ പറഞ്ഞു. നാനാ പടേക്കറുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മുംബൈയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് തനുശ്രീ തന്റെ നിലപാടിൽ വിശദീകരണവുമായി എത്തിയത്.

താൻ കടന്നുപോയ ബുദ്ധിമുട്ടുകൾ മനസിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. “എന്നെ സംബന്ധിച്ച് അദ്ദേഹം ഈവിൾ ഡെഡ് തന്നെയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ കടന്നുപോയ വഴികളും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും വലുതാണ്. നിങ്ങൾ എന്റെ കാഴ്ചപ്പാടിൽ കൂടി നോക്കൂ. ഒരു ഇരയെന്ന നിലയിൽ ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു! എന്റെ കേസ് പിൻവലിക്കാൻ എനിക്കുമേൽ വലിയ സമ്മർദമുണ്ടായിരുന്നു.

പലവിധ വാഗ്ദാനങ്ങളും നൽകിയെങ്കിലും ഞാൻ കേസ് പിൻവലിക്കാൻ തയ്യാറായില്ല”.- തനുശ്രീ പറഞ്ഞു. അതോടൊപ്പം നാനാ പടേക്കറുടെ കുടുംബത്തിന് തനുശ്രീ അനുശോചനം അറിയിക്കുകയും ചെയ്തു. ഇതൊട്ടും വിശ്വസിക്കാനാവുന്നില്ല. ഇന്ന് എന്റെ സ്റ്റോറി ടൈംലൈൻ ആകെ മാറിമറിഞ്ഞു. ആ തിന്മ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ ജീവിതം മെച്ചപ്പെട്ട കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. -എന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി തനുശ്രീ ദത്ത കുറിച്ചിട്ടുണ്ട്. വലിയതോതിലുള്ള വിമർശനങ്ങളാണ് തനുശ്രീ ​ദത്തയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026