BREAKING NEWS

“റേപ്പ് ചെയ്താലും കൊന്നാലും കൂടെ നിന്ന് സെല്‍ഫിയും റീലും എടുക്കും”, മരണവീട്ടില്‍ ചിരിച്ചാല്‍ മഹാപരാധം, നാടകമേ ഉലകം… വിമര്‍ശനങ്ങള്‍ക്കെതിരെ റിനി ആന്‍ ജോര്‍ജ്

· · 1 min read
Share: Copied!

കൊച്ചി: സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്. മരണ സ്ഥലത്ത് പോയാല്‍ പരിചയം ഉള്ള ആളുകളെ കണ്ടാല്‍ ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം ആണെന്ന് റിനി പറഞ്ഞു. എന്നാല്‍ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാല്‍ ഡബിള്‍ ഓക്കെയാണ്. കൂടെ നിന്ന് സെല്‍ഫിയും റീലും എടുക്കും. നാടകമേ ഉലകമെന്ന് റിനി പറയുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടന്‍ സലിംകുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ ചര്‍ച്ച. അദ്ദേഹത്തിന്റെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ റിനി ആന്‍ ജോര്‍ജ് എത്തിയിരുന്നു.

ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് ആളുകളോട് അവര്‍ ചിരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇതോടെ മരണവീട്ടില്‍ ചിരിക്കുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. ഇത്തരം വിഡിയോകളുടെ താഴെ അശ്ലീലവും തെറി പറഞ്ഞുകൊണ്ടുമുള്ള കമന്റുകളാണ് താഴെയുള്ളത്. യുഡിഎഫ് നേതാക്കളെ കാണാന്‍ വന്നതാണെന്നും മരണവീട്ടില്‍ ഇങ്ങനെ ചിരിക്കാമോ എന്നു തുടങ്ങി കമന്റുകളുടെ പ്രളയം ആണ്.

അവസരങ്ങള്‍ക്കൊത്ത് പെരുമാറാനറിയില്ലാത്തതാണ് പ്രശ്‌നമെന്നാണ് ചിലര്‍ കുറിക്കുന്നത്. ഭീഷണയുടേയും അശ്ലീലച്ചുവയുള്ളതുമായ കമന്റുകളും ഉണ്ട്. ഈ സെബര്‍ അധിക്ഷേപങ്ങള്‍ക്കാണ് റിനി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പിന്റെ താഴെയും അശ്ലീല കമന്റുകള്‍ നിറയുന്നുണ്ട്.

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026