BREAKING NEWS

നഴ്സുമാരുടേത് ലൈംഗികവല്‍കരിക്കപ്പെട്ട തൊഴില്‍, എല്ലാത്തരം ജോലികളും അവർ ചെയ്യേണ്ടി വരും, ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണം, വിവാദ പരാമര്‍ശവുമായി കങ്കണ, യൂണിഫോമല്ല ഇന്ത്യന്‍ ആശുപത്രികളുടെ അവസ്ഥയാണ് ആദ്യം മാറ്റേണ്ടതെന്ന് കോണ്‍ഗ്രസ്

· · 1 min read
Share: Copied!

നഴ്സുമാര്‍ക്കെതിരെ വിവാദ വിവാദ പ്രസ്താവനയുമായി നടിയും എംപിയുമായ കങ്കണ റണൗട്ട്. നഴ്സിങ് ഏറ്റവുമധികം ലൈംഗികവല്‍കരിക്കപ്പെട്ട തൊഴിലാണ്. അവരുടെ വേഷം ബ്രിട്ടിഷ് ഭരണകാലത്തേതും. വേഷം ഭാരതീയവല്‍കരിക്കണമെന്നും കങ്കണ നിലപാടെടുത്തു. തൊട്ടുപിന്നാലെ കങ്കണയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു.

തന്റെ പുതിയ ചിത്രമായ ഭാരത് ഭാഗ്യവിധാതാ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് താരം ഈ അഭിപ്രായപ്രകടനം നടത്തിയത്.  ഒന്നും രണ്ടും ലോകയുദ്ധകാലത്തെ യുഎസ് സേനയുടെ നഴ്‌സ്മാരുടെ രീതിയാണ് പിൻവച്ചുള്ള തൊപ്പിയും മറ്റും എന്നും ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ പറഞ്ഞു. നഴ്‌സ്മാരോട് സമൂഹം കൂടുതൽ ബഹുമാനം കാണിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് കങ്കണ സംസാരിച്ചു തുടങ്ങിയതെങ്കിലും പിന്നീട് അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയായിരുന്നു.

ആശുപത്രികളിൽ എല്ലാത്തരം ജോലികളും അവർ ചെയ്യേണ്ടി വരുന്നുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു. കങ്കണയുടെ അഭിപ്രായത്തെ ചില ബിജെപി നേതാക്കൾ പിന്തുണച്ചപ്പോൾ, സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷ പാർട്ടികൾക്കിടയിലും വലിയ വിമർശനമാണ് ഉയർന്നത്. നഴ്‌സ്മാരുടെ യൂണിഫോം അല്ല, മറിച്ച് തകർന്ന ഭിത്തികളും ഉപകരണങ്ങളുമുള്ള ഇന്ത്യയിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം മെച്ചപ്പെടുത്തേണ്ടത് എന്ന് കോൺഗ്രസ് പ്രതികരിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയത് ഉൾപ്പെടെ മുൻപും പലതവണ വിവാദ പ്രസ്താവനകളും പ്രവർത്തികളും നടത്തിയിട്ടുള്ള കങ്കണയുടെ പുതിയ പരാമർശം ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026