തിരുവനന്തപുരം: വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി ഭാവന. ‘ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന്’ ചോദിച്ചു കൊണ്ടാണ് ഭാവന തന്റെ പ്രതിഷേധം പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുടെ വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. “ഇത് വളരെ ഹൃദയഭേദകമാണെന്നും’ നടി കുറിച്ചു.
‘ഡൽഹി പൊലീസിന്റെ ക്രൂരത. അവർ വിദ്യാർഥികളാണ്. രാജ്യദ്രോഹികൾ അല്ല. ഈ ഗവൺമെന്റിൽ ലജ്ജ തോന്നുന്നു’- എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. ‘ചരിത്രം യുവാക്കളെ ഓർമ്മിക്കുന്നത് അവരുടെ നിശബ്ദത കൊണ്ടല്ല, മറിച്ച് അവരുടെ ധൈര്യത്തിന്റെ പേരിലാണ്.
ലോകത്തെ മാറ്റി മറിച്ച എല്ലാ തലമുറകളുടെയും തുടക്കം, അനീതിക്കെതിരെ കണ്ണടയ്ക്കാൻ വിസമ്മതിച്ച വിദ്യാർഥികളിൽ നിന്നാണ്. അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഓരോരുത്തർക്കുമൊപ്പം” എന്ന് പറഞ്ഞ് നടി രമ്യ നമ്പീശൻ പങ്കുവച്ച പോസ്റ്റും ഭാവന ഷെയർ ചെയ്തിട്ടുണ്ട്.


















































