BREAKING NEWS

ജനപ്രിയ നായകന്റെ ‘വിധിയെഴുത്ത്’!! നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി പറയാൻ കോടതി നിശ്ചയിച്ച ദിവസം തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേ നാൾ, ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോ? ഉത്തരം ഇന്നറിയാം..

· · 1 min read
Share: Copied!

കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ഓടുന്ന വാഹനത്തിൽ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് 11 മണിയോടെ വിധി പറയുക. കേസിൽ വിധി ഇന്നുണ്ടാകുമെങ്കിലും എട്ടാം പ്രതി നടൻ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോ എന്നതാണു പ്രധാന ചോദ്യം ബാക്കിയാണ്. പലരും വിചാരണ വേളയിൽ കാലുമാറിയ കേസിൽ കുറ്റം തെളിഞ്ഞാൽ മറ്റു പ്രതികൾക്കു ലഭിക്കുന്ന അതേ ശിക്ഷ തന്നെ ഗൂഢാലോചനയിൽ പങ്കെടുത്തവർക്കും ലഭിക്കും.
‌
നടിയെ ആക്രമിച്ച കേസിൽ കാലുമാറിയവരിൽ സിദ്ധിഖ്, ഇടവേള ബാബു, നാദിർഷ, നടി ഭാമ, ബിന്ദു പണിക്കർ തുടങ്ങിയ പ്രമുഖരും ഉൾപെടുന്നു. അതുപോലെ സ്ത്രീ സുരക്ഷാകാര്യങ്ങളിലെ നയരൂപീകരണത്തിനും മലയാള സിനിമാ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധിക്കുന്നതിനും വഴിയൊരുക്കിയ കേസിലാണു ഇന്നു വിധി പറയുന്നത്. അതേസമയം അന്തിമവിധി തയാറാക്കുന്നതിൽ എന്തെങ്കിലും സാങ്കേതിക തടസങ്ങൾ നേരിട്ടാൽ മാത്രമേ വിധി മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കൂ. കേസിന്റെ പല ഘട്ടങ്ങളിലായി ജാമ്യം ലഭിച്ച മുഴുവൻ പ്രതികളും ഇപ്പോൾ പുറത്താണ്. 3 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന മുഴുവൻ പ്രതികളെയും അപ്പോൾതന്നെ ജയിലിലേക്കു വിടും.

അതേസമയം വിചാരണ നേരിട്ട 10 പ്രതികളിൽ ആരെല്ലാം എന്തെല്ലാം കുറ്റങ്ങളാണു ചെയ്തതെന്നു കോടതി പ്രസ്താവിച്ചതിനു ശേഷം ആ കുറ്റങ്ങൾക്കു നൽകേണ്ട ശിക്ഷയിൽ വാദം നടക്കും. ഈ വാദം രാവിലെ പൂർത്തിയാക്കിയാൽ വേണമെങ്കിൽ അന്ന് ഉച്ചയ്ക്കുശേഷം കുറ്റക്കാർക്കുള്ള ശിക്ഷ വിധിക്കാം. അല്ലെങ്കിൽ ശിക്ഷാവിധി മറ്റൊരു ദിവസത്തേക്കു മാറ്റാം. അന്തിമ വിധി പറയാൻ കോടതി നിശ്ചയിച്ച ദിവസം കേരളം തദ്ദേശ തിരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് എത്തുന്നതിന്റെ തലേന്നായതു പൊതുസമൂഹത്തിലും രാഷ്ട്രീയ രംഗത്തും ചർച്ചയാവുമെന്ന് ഉറപ്പ്. 2017 ഫെബ്രുവരി 17നാണു നടി ആക്രമിക്കപ്പെട്ടത്. 2018 മാർച്ച് എട്ടിനാണു സാക്ഷി വിസ്താരം തുടങ്ങി.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026