BREAKING NEWS

കാവ്യയുമായിട്ടുള്ള ബന്ധം മ‍ഞ്ജുവിനോട് പറഞ്ഞതെന്തിന്? തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല- ദിലീപ്, തെളിവുമായിട്ടാണ് മഞ്ജു വന്നത്- അതിജീവിത!! 2012 മുതൽ നടിയോട് വ്യക്തിവൈരാ​ഗ്യം, മുൻകൂട്ടി പ്ലാൻ തയാറാക്കി, ബലാത്സംഗം ചെയ്യാൻ വാഹനം തേടി ജനുവരി മൂന്നിന് സെന്തിൽ കുമാർ എന്നയാളെ വിളിച്ചു…

· · 1 min read
Share: Copied!

കൊച്ചി: ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്ത്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്നും അതിജീവിത കോടതിയിൽ മൊഴി നൽകി

2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി, തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു എന്നുമാണ് അതിജീവിതയുടെ മൊഴിയിൽ പറയുന്നു. കൂടാതെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്നം പറഞ്ഞുതീർക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നോട് പറ‍ഞ്ഞിരുന്നു എന്നും അതിജീവിതയുടെ മൊഴിയിലുണ്ട്.

അതേസമയം നടിയെ അതിക്രമിച്ച കേസിൽ നാളെ വിധി വരാനിരിക്കെയാണ് വിചാരണ വേളയിലെ കൂടുതൽ മൊഴികൾ പുറത്തുവന്നിരിക്കുന്നത്. അതിജീവിതയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നെന്നും എന്നാൽ നടന്നിരുന്നില്ലെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2017 ൽ ഗോവയിൽ ഒരു സിനിമയുടെ ഷൂട്ടിലായിരുന്ന സമയത്ത് നടിയെ അതിക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് നടന്നില്ല. ജനുവരി മൂന്നിന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിയത് പൾസർ സുനിയായിരുന്നു. തുടർന്നുളള ദിവസങ്ങളിലും ഇയാൾ നടിയുടെ ഡ്രൈവറായിരുന്നു. ബലാത്സംഗം ചെയ്യാൻ വാഹനം തേടി ജനുവരി മൂന്നിന് സുനിൽ സെന്തിൽ കുമാർ എന്നയാളെ വിളിച്ചതായുള്ള വിവരങ്ങളും വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു.

തനിക്ക് ഇതുമായി ഒരു ബന്ധവുമില്ല, ഒരു തെറ്റും ചെയ്തിട്ടില്ല, കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത്, നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസം മുഖ്യമമന്ത്രിക്ക് കത്തെഴുതി ദിലീപ്, സന്ദേശമയച്ചത് പിടിക്കപ്പെടുമെന്ന ഭയത്തില്‍

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026