BREAKING NEWS

‘എഡിറ്റിങ് ഭീകരാ, ഇത്രയ്ക്കുവേണ്ടായിരുന്നു, ഒറിജിനലിന് പോലും ഇത്രയ്ക്കു വ്യൂസ് ഇല്ല, എന്നാലും എന്തിനായിരിക്കും’? തന്റെ ശരീരത്തെ വികൃതമായി ചിത്രീകരിച്ച റീലിനെതിരെ പ്രതികരിച്ച് നടി അന്നാ രേഷ്മാ രാജൻ

· · 1 min read
Share: Copied!

തന്റെ ശരീരത്തെ വികൃതമായി ചിത്രീകരിച്ചതിനെതിരേ രൂക്ഷമായി പ്രതികരിച്ച് നടി അന്നാ രേഷ്മാ രാജന്റെ പോസ്റ്റ്.  കഴിഞ്ഞ ദിവസം വെള്ള സിൽക്ക് സാരിയും ബ്ലൗസും ധരിച്ച ഉദ്ഘാടനവേദിയിലെത്തിയ അന്നയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേ വീഡിയോ എഡിറ്റ് ചെയ്ത് വികൃതമാക്കിയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് നടി രംഗത്തെത്തിയത്.

‘എഡിറ്റിങ് ഭീകരാ, ഇത്രയ്ക്കുവേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയ്ക്കു വ്യൂസ് ഇല്ല. എന്നാലും എന്തിനായിരിക്കും?. യാതൊരു തരത്തിലുമുള്ള വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്’, നടി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽകുറിച്ചു.

‘ഇതാണ് യഥാർഥ ഞാൻ’ എന്ന കുറിപ്പോടെ മറ്റൊരു റീലും നടി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം വ്യാജപ്രചാരണങ്ങൾക്കെതിരേ നടി നടത്തിയ പ്രതികരണത്തിന് വലിയ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്നത്.

അതേസമയം ലിച്ചി എന്ന പേരിൽ അറിയപ്പെടുന്ന നടി അന്ന രേഷ്മ രാജൻ ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. വസ്ത്രധാരണത്തിന്റെ പേരിൽ നടിക്കെതിരേ നിരന്തരം സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപങ്ങൾ കടന്നുവരാറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ലിച്ചിയിലൂടെയാണ് നടി കൂടുതലും അറിയപ്പെടുന്നത്.

BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026