BREAKING NEWS

നിന്റെ കുഞ്ഞിന്റെ മുത്തശ്ശിയാകാന്‍ എനിക്ക് വയ്യെന്ന് അമ്മ പറഞ്ഞു, നിന്നെ വളര്‍ത്താന്‍ തന്നെ എത്ര കഷ്ടപ്പെട്ടു, വെളിപ്പെടുത്തലുമായി നടി അകാന്‍ക്ഷ ചമോല

· · 1 min read
Share: Copied!

അമ്മയാകാന്‍ താല്‍പര്യമില്ലെന്ന നടി അകാന്‍ക്ഷ ചമോലയുടെ തുറന്നു പറച്ചില്‍ ചര്‍ച്ചയായിരുന്നു. കുഞ്ഞ് വേണ്ടെന്ന തന്റെ തീരുമാനത്തെ വീട്ടുകാര്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് നടി പറയുന്നത്. ഇതുപോലൊരു വിഷയത്തിലുള്ള വ്യക്തതയെ അഭിനന്ദിക്കുകയാണ് വേണ്ടെതെന്നും അല്ലാതെ വിമര്‍ശിക്കുകയോ വിധിക്കുകയോ അല്ല ചെയ്യേണ്ടതെന്നും താരം പറഞ്ഞു. ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

”നമുക്ക് വ്യക്തതയുണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കണം. കുറഞ്ഞത് നമുക്ക് അതില്‍ ആശങ്കയില്ലല്ലോ. ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറല്ലെന്ന് എനിക്കറിയാം. പിന്നീട് ഞാനെന്തിന് ഇത് ചെയ്തുവെന്ന് ചിന്തിക്കുന്നതിലും നല്ലത് ഇതാണ്” താരം പറയുന്നു. തന്റെ തീരുമാനത്തോടുള്ള അമ്മയുടെ പ്രതികരണവും താരം പങ്കുവെക്കുന്നുണ്ട്. ”ഞാന്‍ പറഞ്ഞ നിമിഷം അമ്മ നല്‍കിയ മറുപടി, സന്തോഷമായി എനിക്ക് നിന്റെ കുഞ്ഞിന്റെ മുത്തശ്ശിയാകാന്‍ വയ്യ എന്നായിരുന്നു.

എത്ര കഷ്ടപ്പെട്ടാണ് നിനക്ക് ഞാന്‍ നല്‍കിയതെന്നും വളര്‍ത്തിയതെന്നും എനിക്ക് അറിയാമെന്നും അമ്മ പറഞ്ഞു” അകാന്‍ക്ഷ പറയുന്നു. ”ചിലപ്പോള്‍ എന്റെ അച്ഛനേയും അമ്മയേയും കാണുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, ഇവര്‍ എങ്ങനെയാണ് എന്നെ വളര്‍ത്തിയിട്ടുണ്ടാവുക എന്ന്” താരം പറയുന്നു. ഒരു കുഞ്ഞിനെ വളര്‍ത്തുകയെന്നത് വളരെ വലിയ ഉത്തരവാദിത്തമാണെന്നും നടി പറയുന്നു. സ്ത്രീയായി ജനിച്ചാല്‍ കുഞ്ഞിന് ജന്മം നല്‍കണമെന്ന ചിന്താഗതിയേയും താരം ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം കുഞ്ഞിന് ജന്മം നല്‍കുന്നത് പോലെ തന്നെ കുഞ്ഞ് വേണ്ടതെന്ന തീരുമാനത്തേയും മാനിക്കണമെന്നും അകാന്‍ക്ഷ പറഞ്ഞു.

 

BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026
BREAKING NEWS
ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിന് സൗകര്യങ്ങള്‍ അനുവദിക്കില്ലായെന്ന് പറയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് സിസാ തോമസിന്റെ വീട്ടില്‍ നിന്നാണോ വരുന്നത്?? 16 കുട്ടികളുടെ ജീവിതം തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് വൃത്തികേടാണ്, മാപ്പെഴുതി കൊടുത്താല്‍, മാഞ്ഞുപോകുന്നതാണോ കോടതിവിധി? അതാണ് കോടതി...
04 Nov 2026