BREAKING NEWS

“ജനനായകൻ” ദളപതി വിജയുടെ സെക്കന്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകരിലേക്ക്

· · 1 min read
Share: Copied!

റിപ്പബ്ലിക് ദിനമായ ഞായറാഴ്ച രാവിലെ ദളപതി 69ന്റെ ടൈറ്റിൽ “ജനനായകൻ” എന്നുള്ളത് വെളിപ്പെടുത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായിരുന്നു. നിമിഷ നേരം കൊണ്ടാണ് വിജയ് ചിത്രം ജനനായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു. “നാൻ ആണൈയിട്ടാൽ” എന്ന അടിക്കുറിപ്പോടുകൂടിയാണ് വിജയ് സോഷ്യൽ മീഡിയയിൽ സെക്കന്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തത്. നിമിഷ നേരത്തിനുള്ളിൽ സെക്കന്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

എച്ച് വിനോദ് ആണ് ജനനായകന്റെ സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നു. ജനനായകനിൽ പ്രധാന കഥാപാത്രങ്ങളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയ താരങ്ങളെത്തുന്നു. വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമ്മാണം നിർവഹിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ, ആക്ഷൻ : അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

ദളപതി വിജയ്- എച്ച് വിനോദ് ചിത്രം ” ജനനായകൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

BREAKING NEWS
ആനവണ്ടിയിൽ പഠനയാത്ര പോകാം; വിദ്യാർത്ഥികൾക്കായി അടിപൊളി പദ്ധതിയുമായി കെഎസ്ആർടിസി; കുറഞ്ഞ ടെലവിൽ പഠനയാത്രയ്ക്ക് അവസരം; ‘വിജ്ഞാന ദർശിനി’ പദ്ധതി തുടങ്ങി
21 Oct 2026
BREAKING NEWS
‘ അൽപമെങ്കിലും ഉളുപ്പും ലജ്ജയുമുണ്ടെങ്കിൽ വി.ഡി. സതീശൻ മാപ്പുപറയണം; നിങ്ങൾ നിയമം അനുസരിക്കുന്ന സംസ്ഥാനമാണെങ്കിൽ എന്തുകൊണ്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ല, ഞങ്ങൾക്ക് നിങ്ങളെ കേൾക്കേണ്ടതില്ലയെന്നാണ് ഡിവിഷൻ ബെഞ്ച് ചോദിച്ചത് ’; പിണറായിയെയും കൂട്ടുപ്രതികളെയും സംരക്ഷിച്ചത് യു.ഡി.എഫ് സർക്കാരെന്ന് കെ.എം....
21 Oct 2026
BREAKING NEWS
’ഇ.ഡി.–വി.ഡി. കൂട്ടുകെട്ടിനുള്ള തിരിച്ചടി; ന്യായമായ വാദങ്ങൾ കോടതി ശരിവച്ചിരിക്കുന്നു ’; പിണറായിക്ക് അനുകൂല വിധിവന്നതിൽ പ്രതികരിച്ച് പി. രാജീവ്; ’നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഉയർത്തിപ്പിടിക്കുന്ന വിധി’: എം.വി. ഗോവിന്ദൻ
21 Oct 2026
BREAKING NEWS
കവർച്ചയ്ക്ക് നാലുപേരെ നാട്ടിൽനിന്നും കൊണ്ടുപോയി; ജീവനക്കാരനെ ബന്ധിയാക്കി ഖത്തർ കെ.എം.സി.സി.യിൽ നിന്നും 8 കോടി രൂപ കവർന്നു; കൊയിലാണ്ടി സ്വദേശിയായ ഒരാൾ പിടിയിൽ
21 Oct 2026