BREAKING NEWS

ഉയർന്ന ലാഭം വാ​ഗ്ദാനം ചെയ്ത് നടൻ സൂര്യയുടെ സുരക്ഷാ പോലീസ് ഉദ്യോ​ഗസ്ഥനിൽ നിന്ന് തട്ടിയെടുത്തത് 42 ലക്ഷം, വീട്ടുജോലിക്കാരിയും മകനുമടക്കം 4 പേർ അറസ്റ്റിൽ, പ്രതികൾ പലരിൽ നിന്നായി തട്ടിയത് 2 കോടി രൂപ

· · 1 min read
Share: Copied!

ചെന്നൈ: നടൻ സൂര്യയുടെ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്ന് (പിഎസ്ഒ) സൂര്യയുടെ വീട്ടിലെ ജോലിക്കാരിയും കുടുംബവും ചേർന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആക്ഷേപം. പിഎസ്ഒയായ ആന്റണി ജോർജ് പ്രഭുവിൽ നിന്നാണ് പണം തട്ടിയെടുത്തതായി പരാതി ഉയർന്നത്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വീട്ടുവേലക്കാരിയായ സുലോചനയും മകനും ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ സൂര്യയുടെ വസതിയിൽ വീട്ടുജോലി ചെയ്തിരുന്ന ബാലാജി, ഭാസ്‌കർ, സുലോചന, വിജയലക്ഷ്മി എന്നീ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ കുടുംബത്തിലെ അംഗങ്ങളായ ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ആദ്യം അദ്ദേഹത്തിന്റെ വിശ്വാസം നേടുന്നതിനായി, തുടക്കത്തിൽ കൈമാറിയ ഒരു ലക്ഷം രൂപയ്ക്ക് പകരമായി അവർ 30 ഗ്രാം സ്വർണം തിരികെ നൽകി. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആന്റണി ജോർജ് 42 ലക്ഷം രൂപ കൈമാറിയെന്നും പോലീസ് പറഞ്ഞു.

എന്നാൽ പിന്നീട് സുലോചനയും കുടുംബവും ഒളിവിൽ പോയി. മാർച്ചിൽ ഉദ്യോഗസ്ഥൻ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് പ്രതികൾ മുങ്ങിയത്. അതേസമയം ഇവർ ചെന്നൈയിലുടനീളം മറ്റു പലരെയും കബളിപ്പിച്ച് ഏകദേശം രണ്ടുകോടി രൂപ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ജൂലൈയിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ സുലോചനയ്ക്കും സംഘത്തിനുമെതിരെ കേസെടുത്തത്. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞയുടൻ സൂര്യ വീട്ടുവേലക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്.

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026