BREAKING NEWS

അവസാന നിമിഷം ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്!! തീരുമാനത്തിനു പിന്നിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് സ്ത്രീകൾ ദിലീപിനെതിരെ ഉയർത്തിയ എതിർപ്പ്?

· · 1 min read
Share: Copied!

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങൾക്കിടെ നാളെ നടക്കാനിരുന്ന ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് അവസാന നിമിഷം പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്. ഇക്കാര്യം ക്ഷേത്ര ഭാരവാഹികളാണ് അറിയിച്ചത്. നാളെയാണ് ക്ഷേത്രത്തിൽ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ദിലീപിൻ്റെ പിന്മാറ്റത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.

അതേസമയം ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകൾ ദിലീപിനെതിരെ എതിർപ്പ് ഉയർത്തിയെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപ് ഉൾപെടെ 4 പേരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും മുൻ ഭാര്യ മഞ്ജുവാര്യറും ഇന്നലെ രം​ഗത്തെത്തിയിരുന്നു. വിധിയിൽ അദ്ഭുതമില്ലെന്ന് അതിജീവിതയും നീതി ലഭിച്ചില്ലെന്ന് മഞ്ജുവാര്യറും പ്രതികരിച്ചിരുന്നു. ഇരുവരുടേയും പരസ്യപ്രതികരണത്തിന് പൊതു സമൂഹത്തിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂവെന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ അതിജീവിതയും ശക്തമായി ആഞ്ഞടിച്ചിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.

ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങളുടെ മുന്നിൽ കാഴ്ച്ചവെക്കുകയല്ല ചെയ്യേണ്ടത്… എന്റെ വീട്ടിലും പെണ്ണുങ്ങളുണ്ട്, അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനാണ്!! രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതിലും വലുത് കേൾക്കേണ്ടി വരും, ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതി… കടുത്ത സ്ത്രീവിരുദ്ധ പ്രസം​ഗവുമായി സിപിഎം നേതാവ്, കയ്യടിച്ച് അനുയായികൾ

BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026