BREAKING NEWS

പാതിരാത്രിയിൽ ബിജെപി നേതാക്കളുമായി ചർച്ച, ഒടുവിൽ സോനം വാങ്ചുക്ക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നന്ദിയുമുണ്ടെന്ന് സിജെപി സ്ഥാപകൻ!! ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരും, വിദ്യാർഥികൾക്ക് ഭക്ഷണം കൊണ്ടുപോയ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു- അഭിജിത് ദീപ്കെ

· · 1 min read
Share: Copied!

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെയോടെ അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.

ജിതേന്ദ്ര സിംഗ്, ജെ.പി. നദ്ദ എന്നിവർ അദ്ദേഹത്തിന് പാനീയം നൽകി. ഈ സമയത്ത് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാർ വാങ്ചുക്കിനെ സന്ദർശിച്ചതും നിരാഹാരസമരം ഒത്തുതീർപ്പായതും.

അതേസമയം സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ സ്വാഗതം ചെയ്തു. സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത് ആശ്വാസം പകരുന്ന കാര്യമാണെന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും അഭിജിത് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. എന്നാൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

“സോനം സാർ 26 ദിവസം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിച്ചതിൽ അതിയായ ആശ്വാസവും നിങ്ങളോട് നന്ദിയുമുണ്ട്. അങ്ങയുടെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. സ്വന്തം ജീവൻ പണയപ്പെടുത്തി അങ്ങ് മുഴുവൻ രാജ്യത്തിൻ്റെയും മനസ്സാക്ഷിയെ ഉണർത്തി. ഈ രാജ്യത്തിന് അങ്ങയുടെ ജീവൻ ഏറ്റവും വിലപ്പെട്ടതാണ്. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്ദറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമാധാനപരമായ പ്രതിഷേധം തുടരും.” അഭിജിത് ദീപ്കെ പറഞ്ഞു.

കൂടാകെ ജന്തർ മന്ദറിലേക്ക് ഭക്ഷണം കൊണ്ടുപോയതിന് ഡൽഹി പോലീസ് നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തുവെന്ന് ദീപ്കെ മറ്റൊരു കുറിപ്പിൽ ആരോപിച്ചു. “കാരണമില്ലാതെ നിരവധി കുട്ടികളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. സെൻട്രൽ ഡൽഹിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിരിക്കുന്നു. പുതിയ ഡൽഹി പോലീസ് കമ്മീഷണർ എന്തുകൊണ്ടാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത്? ഉത്തരകൊറിയയിലാണോ അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്? ദയവായി ഓർക്കുക, നിങ്ങൾ ഉദ്യോഗസ്ഥരാണ്. സർക്കാരിൻ്റെ ഗുണ്ടകളല്ല. ജനങ്ങൾ ഇത് സഹിക്കില്ല. കുട്ടികളെ ഭയപ്പെടുത്തുന്നത് ഇപ്പോൾ തന്നെ നിർത്തുക.” ദീപ്കേ കുറിച്ചു.

“ഇത് മതിയാക്കൂ സഹോദരാ, നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ

 

BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026
BREAKING NEWS
‘ പിടികിട്ടാപ്പുള്ളിയോടെന്ന പോലത്തെ പെരുമാറ്റം; വീടിന്റെ ചുമരിൽ നോട്ടീസ് പതിപ്പിച്ചതിനു പിന്നിൽ ഒറ്റ ലക്ഷ്യം, മാതൃകാപരമായി ജീവിക്കുന്നയാളെ അപമാനിക്കുക; രാഷ്ട്രീയനാടകം‘: പിണറായിക്കെതിരായ ഇഡി സമൻസിനെ വിമർശിച്ച് ഗോവിന്ദൻ
17 Oct 2026