കൊച്ചി: മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണ്, യഥാർത്ഥത്തിൽ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലയെന്ന് നടൻ മമ്മൂട്ടി. മുഖ്യമന്ത്രിയായശേഷം എറണാകുളത്തെത്തിയ വി.ഡി സതീശന് കൊച്ചി പൗരാവലി നല്കിയ സ്വീകരണത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. എറണാകുളം ജില്ലയിൽ നിന്ന് ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുണ്ടാവുകയാണ്.ഞങ്ങൾ രണ്ടുപേരും ഒരു കോളേജിലാണ് പഠിച്ചത്. ഞാൻ മൂന്നോളം സിനിമകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്.തമിഴ്നാട്, കേരളം, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായൊക്കെയാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. അഭിനയിക്കുന്നത് വളരെ കുറച്ചു നാളുകളിൽ മാത്രമാണ്. പരിചയം ഉണ്ടെങ്കിൽ അഭിനയിക്കാം. പക്ഷേ, യഥാർത്ഥത്തിൽ മുഖ്യമന്ത്രിയാവുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വലിയൊയൊരു ഉത്തരവാദിത്വമാണ് വി. ഡി സതീശന്റെ ചുമലിലെത്തിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിനാളുകൾ സാക്ഷ്യം വഹിച്ച സ്വീകരണ സമ്മേളനത്തിൽ നടൻ കുഞ്ചാക്കോ ബോബനും സംബന്ധിച്ചു. ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണം നടത്താൻ പുതിയ സർക്കാരിനാകട്ടെയെന്ന് കുഞ്ചാക്കോ ബോബൻ ആശംസിച്ചു.
















































