BREAKING NEWS

‘അവൾക്ക് എന്നോട് അടുപ്പം കുറ‍ഞ്ഞു, വേറെ കൂട്ടുകെട്ട് ഉണ്ടെന്നുമുള്ള സംശയം, ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായി’, ഒഴിഞ്ഞ പറമ്പിലെ മൺകൂനയ്ക്കു പിറകിൽ വച്ച് ചിത്രപ്രിയയെ കൊലപ്പെടുത്തി!! തെളിവെടുപ്പിനിടെ കൊലപാതകം വിവരിച്ച് അലൻ ബെന്നി

· · 1 min read
Share: Copied!

മലയാറ്റൂർ: മലയാറ്റൂരിൽ ബിരുദ വിദ്യാർഥിനി ചിത്രപ്രിയയെ (19) കൊന്ന കേസിലെ പ്രതി അലൻ ബെന്നിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെവച്ച് കൊലപാതകം നടത്തിയ വിധം പ്രതി പോലീസിനോടു വിവരിച്ചു.‌ ചിത്രപ്രിയയെ ഒഴിഞ്ഞ പറമ്പിലെ മൺകൂനയ്ക്കു പിറകിൽ വച്ച് രാത്രി കൊലപ്പെടുത്തിയെന്നു പ്രതി പറഞ്ഞു.

പെൺകുട്ടിക്ക് തന്നോടുള്ള അടുപ്പം കുറയുന്നുവെന്ന തോന്നലും വേറെ കൂട്ടുകെട്ട് ഉണ്ടെന്നുമുള്ള സംശയവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചിത്രപ്രിയ മരിച്ചയന്നു രാത്രി ഇരുവരും കണ്ടുമുട്ടി. ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായി. പിന്നാലെ കൊലപ്പെടുത്തുകയായിരുന്നു. അതേസമയം അലനെ പെൺകുട്ടി പഠിച്ച ബെംഗളൂരുവിലെ കോളേജിൽ കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ 9 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ കോടതി വിട്ടുനൽകിയത്. സംഭവത്തിൽ വേറെ ആർക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി പറഞ്ഞു.

ഡിസംബർ ഒൻപതിനാണു മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. പിന്നാലെയാണ് ആൺ സുഹൃത്തായിരുന്ന അലൻ പിടിയിലാകുന്നത്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026