BREAKING NEWS

ദിയ കൃഷ്ണയുടെ ഓഫിസിലെ സമ്പത്തിക തട്ടിപ്പ്, രണ്ടു പ്രതികൾ കീഴടങ്ങി

· · 1 min read
Share: Copied!

തിരുവനന്തപുരം: ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ ക്യൂ ആർ കോഡിൽ കൃത്രിമം കാട്ടി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയത്. എന്നാൽ കേസിലെ മൂന്നാം പ്രതിയായ ദിവ്യ ഇതുവരെ കീഴടങ്ങിയിട്ടില്ല.

ഹൈക്കോടതിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇരുവരും കീഴടങ്ങിയത്. പ്രതികൾ തട്ടിപ്പ് നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മ്യൂസിയം പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ കേസിൽ വേണ്ടത്ര പുരോ​ഗതിയില്ലാതെ വന്നതോടെ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ദിയ കൃഷ്‌ണ നടത്തുന്ന ആഭരണ കടയിലെ ക്യു ആർ കോഡിൽ കൃത്രിമം കാട്ടി മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഇതിൽ കേസെടുത്തതിന് പിന്നാലെ ജീവനക്കാർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളും തെളിവു വീഡിയോകളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തിയിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. എന്നാൽ സംഭവം ചർച്ചയായതോടെ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

കൈ പൊള്ളിയോ? ബിജെപി സംസ്ഥാന അധ്യക്ഷൻ അരമന കയറിയിറങ്ങുന്നു, സഭാ നേതൃത്വവുമായി കൂടിക്കാഴ്ച ജില്ലാ നേതാക്കളെ പുറത്തുനിർത്തി, രാജീവ് ചന്ദ്രശേഖറിനൊപ്പം പത്മജാ വേണു​ഗോപാലും

BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026