പട്ടാമ്പി: മാട്രിമോണിയൽ പരസ്യത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 2,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ഷൊർണ്ണൂർ പരുത്തിപ്ര ആനപറമ്പിൽ ഹൗസ് ഷരീഫിനെയാണ് (43) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് ദിനേശൻ പിള്ള ശിക്ഷിച്ചത്. ശാരീരിക വൈകല്യമുള്ള യുവതിയെയാണ് പീഡിപ്പിച്ചത്.
പട്ടാമ്പി ഇൻസ്പെക്‌ടറായിരുന്ന പ്രശാന്ത് ക്ലൈന്റ്, സബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ, മധുസൂദനൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എസ്.ഐമാരായ എസ്. മഹേശ്വരി, എസ്. ലിനി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.