BREAKING NEWS

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷൻ ബഞ്ചിലിരുത്തി, കണ്ണുതെറ്റിയ നേരത്ത് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു, അസം സ്വദേശിക്കായി തിരച്ചിൽ

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി. ഫറോക്ക് പോലീസ് കസ്റ്റഡിയിൽ എടുത്ത അസം സ്വദേശി പ്രസൺ ജിത്ത് ആണ് ചാടിപ്പോയത്. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കയ്യിൽ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഉത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഇന്നലെയാണ് പ്രസൺജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റിലായ പ്രസൺ ജിത്തിനെ ഇന്ന് കോടതിയിൽ കൊണ്ടുപോകാൻ നിൽക്കുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. വിലങ്ങണിയിച്ചു ബെഞ്ചിൽ ഇരുത്തിയതായിരുന്നു പോലീസ്. അതിനിടെ, പോലീസിന്റെ ശ്രദ്ധ തെറ്റിയ നേരത്തു പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി.

ഇന്ത്യ-ചൈന സൗഹൃദം ആകാശത്തും തുടരും, നേരിട്ട് വിമാന സര്‍വീസ് നടത്താന്‍ തീരുമാനം, അടുത്തമാസം ആരംഭിച്ചേക്കും

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026