BREAKING NEWS

കള്ളൻ കപ്പലിൽ തന്നെ!!! ലോക്കറിൽ നിന്നെടുത്ത സ്വർണം വീട്ടിൽ വയ്ക്കാതെ കടയിൽ സൂക്ഷിച്ചു, 24 പവൻ കവർന്ന് വിശ്വസ്തനായ ജീവനക്കാരൻ, പ്രതി 35 വർഷത്തോളമായി കടയിൽ ജോലിചെയ്യുന്നയാൾ

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. വടകര മാര്‍ക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി കടയിലെ ജീവനക്കാരനാണ് മോഷണത്തിന് പിടിയിലായത്. വിവാഹ ആവശ്യത്തിനായി കടയുടമ ഗീത ലോക്കറില്‍ നിന്ന് എടുത്ത് കടയില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാണ് മോഷണം പോയത്.

24 പവന്‍ സ്വര്‍ണ്ണാഭരണമാണ് പ്രതി കവര്‍ന്നത്. ജൂണ്‍ രണ്ടാം തീയതിയാണ് മോഷണം നടന്ന വിവരം കടയുടമ ഗീത അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് കടയിലെ ജീവനക്കാരന്‍ സുനിലാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.

മുപ്പത്തഞ്ച് വര്‍ഷത്തോളമായി കടയില്‍ ജോലി ചെയ്യുന്ന ആളാണ് പ്രതി സുനില്‍ എന്നാണ് ഗീത പറയുന്നത്. വിവാഹ ആവശ്യവുമായി ലോക്കറില്‍ നിന്നും എടുത്ത സ്വര്‍ണ്ണം വീട്ടില്‍ വെക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് ഗീത കടയില്‍ സൂക്ഷിച്ചത്. ഇത് മനസ്സിലാക്കിയ പ്രതി സുനില്‍ തക്കത്തില്‍ മോഷണം നടത്തുകയായിരുന്നു.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026