BREAKING NEWS

വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിച്ചു, 18 ബാങ്ക് അക്കൗണ്ടുകളിലേക്കായി 33 ഇടപാടുകൾ, ഡോക്ടറില്‍നിന്ന് 4 കോടി തട്ടിയ പ്രതി പോലീസ് പിടിയിൽ

· · 1 min read
Share: Copied!

കണ്ണൂര്‍: ഓണ്‍ലൈന്‍ ഓഹരി വില്പനയിലൂടെ കോടികള്‍ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനംചെയ്ത് മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍നിന്ന് 4,43,20,000 രൂപ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ  . എറണാകുളം അറക്കപ്പടിയിലെ സൈനുല്‍ ആബിദിനെ (41)യാണ് കണ്ണൂര്‍ സിറ്റി സൈബര്‍ക്രൈം പോലീസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും രണ്ടും പ്രതികളായ തമിഴ്നാട് കാഞ്ചിപുരത്തെ മഹബൂബാഷ ഫാറൂഖ് (39), എറണാകുളം അറക്കപ്പടിയിലെ റിയാസ് (41) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ്‌ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലാണ്.

വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിച്ചാണ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ ഡോക്ടറെ തട്ടിപ്പുസംഘം കബളിപ്പിച്ചത്. അപ്‌സ്റ്റോക് എന്ന കമ്പനിയുടെ വെല്‍ത്ത് പ്രോഫിറ്റ് പ്ലാന്‍ സ്‌കീമിലൂടെ വന്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനംചെയ്ത് 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചു. 33 ഇടപാടുകളും നടന്നു.

ഓരോ നിക്ഷേപം നടത്തുമ്പോഴും തട്ടിപ്പ് സംഘം സ്‌ക്രീനില്‍ ലാഭവിഹിതം കാണിച്ചു കൊണ്ടിരുന്നു. വ്യാജ ട്രേഡിങ് ആപ്ലിക്കേഷനില്‍ വലിയ ലാഭം കാണിച്ച ശേഷം പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്.

 

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026