BREAKING NEWS

അബുവിനെ മരണത്തിലേക്കെത്തിച്ചത് ലോൺ ആപ്പ് തട്ടിപ്പെന്ന് ആരോപണം!! നിയമ വിദ്യാർത്ഥി അബു അരീക്കോടിൻറെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

· · 1 min read
Share: Copied!

കോഴിക്കോട്: നിയമ വിദ്യാർത്ഥി അബു അരീക്കോട് ദുരൂഹസാ​ഹചര്യത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കോടഞ്ചേരി പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെയായിരുന്നു വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടത് സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അബു അരീക്കോട്. വി സി അബൂബക്കർ, അബു അരീക്കോട് എന്ന പേരിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇടപെട്ടിരുന്നത്. ഇതിനിടെ ലോൺ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്.

കോഴിക്കോട് താമരശ്ശേരി മർകസ് ലോ കോളേജ് വിദ്യാർത്ഥിയായിരുന്നു അബു അരീക്കോട്. സിപിഎം സൈബറിടങ്ങളിലെ സജീവ സാന്നിധ്യമായ അബുവിന്റെ വേർപാടിൽ മുൻ മന്ത്രി ടിപി രാമകൃഷ്ണനടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. അരീക്കോട് പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടിൽ അബ്ദുൾ കരീം, വഹബി ദമ്പതികളുടെ മകനാണ് അബു.

റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന സഹോദരങ്ങളടക്കം മൂന്നുപേർ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഹിസ്ബുല്ല അംഗങ്ങളെന്ന് ഇസ്രയേൽ, നടപടിയെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭയും ലെബനീസ് നേതാക്കളും

BREAKING NEWS
മാട്രിമോണിയൽ പരസ്യത്തിലൂടെ പരിചയപ്പെട്ടു, ശാരീരിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
24 Oct 2026
BREAKING NEWS
ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാട് മറന്നു, രക്ഷിതാക്കളുടെ ആശങ്ക ഉയർത്തിക്കാട്ടുന്നതിന് പകരം മരുന്ന് പരീക്ഷണ വാദം ഉയർത്തി, മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് സിപിഐ(എം)
24 Oct 2026
BREAKING NEWS
അടിവസ്ത്രം ഇടാൻ പോലും സമ്മതിക്കാതെ കസ്റ്റഡിയിലെടുത്തു, പിന്നാലെ ദളിത് യുവാവ് നേരിട്ടത് ക്രൂരമര്‍ദനം, പൊലീസിനെ
24 Oct 2026
BREAKING NEWS
ജില്ലാ സെന്ററില്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല, പിന്നില്‍ പി കെ ശ്യാമള, പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവ് ചില നേതാക്കള്‍ തടയുന്നു, കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ
24 Oct 2026