മൂവി ബോംബ് ഫിലിംസിന്റെ ബാനറിൽ സാജിദ് വടകര,സീമന്ത് ഉളിയിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സീമന്ത് ഉളിയിൽ സംവിധാനം ചെയ്യുന്ന “പ്രതി” എന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട്
നെക്സ്റ്റേ കസബ ഇൻ ഹോട്ടലിൽ വച്ച് നടന്നു. സിനിമാരംഗത്തെ തന്നെ ഒരുപാട് പ്രമുഖർ പങ്കെടുത്ത പൂജാ ചടങ്ങിൽ നടൻ ഹേമന്ത് മേനോൻ അടക്കം ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകരും പങ്കെടുത്തു.ആക്ഷൻ കിംഗ് ബാബു ആന്റണി, മലയാളികളുടെ പ്രിയതാരം ഇന്ദ്രൻസ്, ഹേമന്ത് മേനോൻ, ജാഫർ ഇടുക്കി, ജോമോൻ ജോഷി, എന്നീ പ്രമുഖ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോട് തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരുപാട് സസ്പെൻസുകളിലൂടെ സഞ്ചരിച്ച് മുന്നോട്ട് പോകുന്ന “പ്രതി” എന്ന ചിത്രം തികച്ചും ഒരു ത്രില്ലർ മൂഡിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ വടകരയിൽ ആരംഭിക്കും.
കോ- പ്രൊഡ്യൂസർ-ഷാജൻ കുന്നംകുളം.
പി ആർ ഓ -എ.എസ് ദിനേശ്, മനു ശിവൻ.
തുടക്കം കുറിച്ച് ” പ്രതി..”
YOU MAY ALSO LIKE
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി