BREAKING NEWS

ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ – അബിന്‍ വര്‍ക്കി

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് സർക്കാർ ആശുപത്രിയിൽ വാങ്ങിയ വെന്റിലേറ്റർ അടക്കമുള്ള പല ഉപകരണങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നു എന്ന് അബിൻ വർക്കി എംഎൽഎ. പല ഉപകരണങ്ങളും ക്വാളിറ്റി ഇല്ലാത്തതാണ് വാങ്ങിക്കൂട്ടിയത്. കെ എം എസ് സിയിൽ കമ്മീഷൻ സ്ഥാപനമായി മാറി എന്നും വിമർശനം. ദുരൂഹം ആയിട്ടുള്ള പല തീപിടുത്തങ്ങളും കെഎംഎസ്സിയിൽ ഉണ്ടായിട്ടുണ്ട്. കൊവിഡ് കാലത്ത് വാങ്ങിക്കൂട്ടിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ പെട്ടികൾ പോലും പൊട്ടിക്കാതെയാണ് നശിച്ചു പോകുന്നത്.

ഉപകരണങ്ങളെക്കാൾ കൂടുതൽ രേഖകളാണ് തീപിടുത്തത്തിൽ നശിച്ചതെന്നും അബിൻ വർക്കി പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ രംഗമാണ് കേരളത്തിലുള്ളതെന്ന് കെഎൻ ബാലഗോപാൽ മറുപടി നൽകി. അതിനെ ചോദ്യം ചെയുന്ന തരത്തിലുള്ള കാര്യങ്ങൾ വരുന്നതുകൊണ്ടാണ് അടിയന്തരപ്രമേയം സഭയിൽ അവതരിപ്പിച്ചത്. ആരോഗ്യരംഗത്ത് സ്വകാര്യവൽക്കണമാണ് പ്രധാനമായ ആശങ്ക.

പുതിയ ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം അതാണ്. ഉത്തർപ്രദേശിലെ മുൻ ചീഫ് സെക്രട്ടറിയെ ആണ് ഇതിൽ ഉൾപ്പെടുത്തിയത്. യുപിയിൽ നിന്നും എന്താണ് നാം പഠിക്കേണ്ടത്. ആരോഗ്യരംഗത്തെ വലിയ കുത്തക കമ്പനികൾ കൊടുക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ആരോഗ്യമന്ത്രിയെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രിക്ക് ഇതിനെപറ്റി ഒന്നും അറിയില്ലെന്നും കെ എൻ ബാലഗോപാൽ മറുപടി നൽകി.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026