BREAKING NEWS

തനിക്കൊപ്പം വിദ്യാഭ്യാസ ബിരുദ രേഖകൾ പരസ്യമാക്കാന്‍ നരേന്ദ്ര മോഡി തയ്യാറാണോ?? പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് മാത്രം രഹസ്യമാക്കി വെക്കുന്നത് എന്തിനാണ്?? വെല്ലുവിളിയുമായി അഭിജീത് ദീപ്കെ

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയും ബിരുദ സർട്ടിഫിക്കറ്റുകളും സംബന്ധിച്ച വിവാദങ്ങൾ വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നു. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി കോക്രോച്ച് ജനത പാർട്ടി(സിജെപി) അധ്യക്ഷൻ അഭിജീത് ദിപ്‌കെ രംഗത്തെത്തി. താനും പ്രധാനമന്ത്രിയും ഒരുമിച്ച് തങ്ങളുടെ വിദ്യാഭ്യാസ ബിരുദ രേഖകൾ പൊതുസമക്ഷം പ്രദർശിപ്പിക്കാൻ തയ്യാറാണോ എന്ന് അദ്ദേഹം പ്രധാനമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ചു. ജന്തർ മന്തർ പ്രക്ഷോഭത്തെ തുടർന്ന് ഒരുകൂട്ടം ബിജെപി അനുഭാവികൾ ദിപ്കെയുടെ ബിരുദത്തിൽ സംശയം പ്രകടിപ്പിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം പ്രചാരണങ്ങൾ നടത്തിയിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ദീർഘകാലമായി തുടരുന്ന വിവരാവകാശ തർക്കങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും പശ്ചാത്തലം കൂടി ഉണ്ടായിരിക്കെയാണ് ദിപ്‌കെയുടെ ഈ പ്രസ്താവന. രാജ്യത്തിന്റെ പ്രധാനമന്ത്രിയെപ്പോലൊരു ഉന്നത ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ടെന്നും അതിൽ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതൊരു സാധാരണ പൗരനും തന്റെ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് ഹാജരാക്കാൻ ബാധ്യസ്ഥനാണെന്നിരിക്കെ, പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് മാത്രം രഹസ്യമാക്കി വെക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഗുജറാത്ത് സർവകലാശാലയിൽ നിന്നും ഡൽഹി സർവകലാശാലയിൽ നിന്നുമായി പ്രധാനമന്ത്രി നേടി എന്ന് പറയപ്പെടുന്ന ബിരുദങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളും മുൻപ് വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിജീത് ദിപ്‌കെയുടെ പുതിയ വെല്ലുവിളി സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുന്നത്.

BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026
BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026
BREAKING NEWS
കളിച്ചുപിടിച്ച് തോളിൽ കയ്യിട്ടു നടക്കുന്ന ബിബി ശശിയാകുമോ? അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും, അവിടെ എനിക്ക് 99% അം​ഗീകാരമുണ്ട്!! ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല, ഈ വർഷത്തോടെ നിർത്തലാക്കും- ട്രംപ്
04 Nov 2026