BREAKING NEWS

കഴിവ് കെട്ട സർക്കാർ…സാധാരണക്കാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊണ്ടാണ് പ്രധാനമന്ത്രിയുടെ ലോകസഞ്ചാരം, ഫാഷനും ലോക പര്യടനങ്ങളുമല്ലാതെ മോദിക്ക് മറ്റൊന്നും അറിയില്ല!! ജയിലിൽ പോകാൻ ഞങ്ങൾക്ക് ഭയമില്ല, ഞങ്ങൾ ‘പാറ്റകൾ’ ആണ്- പ്രതിഷേധക്കാരെ ജയിലിലടക്കാൻ ദേവേന്ദ്ര ഫഡ്നവിസിനെ വെല്ലുവിളിച്ച ദീപ്കെ

· · 1 min read
Share: Copied!

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. സാധാരണക്കാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ലോകസഞ്ചാരം നടത്തുന്നതെന്നായിരുന്നു ദീപ്കെ പരിഹാസം. “ഫാഷൻ ബോധവും ലോക പര്യടനങ്ങളുമല്ലാതെ മോദിക്ക് മറ്റൊന്നും അറിയില്ല”- ദീപ്കെ പറഞ്ഞു. മുംബൈയിലെ ശിവാജി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

അതുപോലെ ശിവാജി പാർക്കിൽ അണിനിരന്ന പതിനായിരങ്ങളെ അഭിസംബോധന ചെയ്യവെ ഗാന്ധിജിയുടെയും അംബേദ്കറുടെയും നെഹ്റുവിന്റെയും കാഴ്ചപ്പാടുകളെ ദീപ്കെ അനുസ്മരിച്ചു. “ഇന്ത്യയുടെ ആത്മാവ് ഗാന്ധിയാണ്. ഗാന്ധിജിയുടെ പ്രത്യയശാസ്ത്രം ഉള്ളതുകൊണ്ടാണ് ഈ രാജ്യം ഇന്നും സുസ്ഥിരമായി നിലനിൽക്കുന്നത്. ഗാന്ധി ഇന്ത്യയുടെ ആത്മാവാണ്, അംബേദ്കർ നട്ടെല്ലാണ്, ജവഹർലാൽ നെഹ്റു ഇന്ത്യയുടെ തലച്ചോറുമാണ്” അദ്ദേഹം പറഞ്ഞു.

കഴിവുകെട്ട സർക്കാർ ആയതിനാലാണ് രണ്ടു മാസത്തിനിടെ തങ്ങൾക്ക് വീണ്ടും സമരത്തിനിറങ്ങേണ്ടി വന്നതെന്ന് ദിപ്കെ വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്ര സർക്കാരിന്റെയും പോലീസിന്റെയും വിലക്ക് ലംഘിച്ചാണ് ഗാന്ധി ജയന്തി ദിനത്തിൽ സിജെപി പ്രവർത്തകർ ശിവാജി പാർക്കിൽ തടിച്ചുകൂടിയത്. പ്രതിഷേധക്കാരെ ജയിലിലടക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനെ വെല്ലുവിളിച്ച ദീപ്കെ, ജയിലിൽ പോകാൻ തങ്ങൾക്ക് ഭയമില്ലെന്നും തങ്ങൾ ‘പാറ്റകൾ’ ആണെന്നും പറഞ്ഞു.

മുംബൈ പോലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണക്കനുസരിച്ച് പതിനായിരത്തോളം ആളുകളാണ് ശിവാജി പാർക്കിൽ ഒത്തുകൂടിയതെന്നാണ് റിപ്പോർട്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടിക പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സിജെപിയുടെ നേതൃത്വത്തിൽ മുംബൈയിൽ വൻ പ്രതിഷേധം പുരോഗമിക്കുന്നത്.

‘ഞാൻ ഒരു സ്ത്രീയാണ്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം’… സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും, ഒരുങ്ങി നടക്കാനുമുള്ള ആ​ഗ്രഹത്തെ അമ്മ എതിർത്തു, പകരം കൗൺസലിങ്ങിന് വിധേയനാകാൻ ഉപ​ദേശിച്ചു, അമ്മ അടുക്കളയിലേക്ക് പോകുന്നതിനിടെ പുറകിൽനിന്ന് മാസ്റ്റർ റെഞ്ച് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, 17കാരൻ കസ്റ്റഡിയിൽ

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026