BREAKING NEWS

“ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഞാൻ തീരുമാനിച്ച ദിവസം… എന്റെ ജീവിതം എന്നെന്നേക്കുമായി മാറുമെന്ന് എനിക്കറിയാമായിരുന്നു, ജയിലിൽ പോകേണ്ടിവരുമെന്നത് അനിവാര്യമാണെന്ന് എനിക്കറിയാമായിരുന്നു… എന്നാൽ ഒരു കാര്യം കൂടി എനിക്കറിയാമായിരുന്നു, എന്തുതന്നെയായാലും ഞാൻ ശ്രമിച്ചേ മതിയാകൂ, എന്റെ രാജ്യത്തിനുവേണ്ടി, എന്റെ ജനങ്ങൾക്കുവേണ്ടി”…. വൈകാരിക കുറിപ്പുമായി ദീപ്കെ

· · 1 min read
Share: Copied!

ന്യൂഡൽഹി: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവന്ന് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ച ദിവസത്തെ കുറിച്ചാണ് ദീപ്‌കെ സമൂഹമാധ്യമത്തിൽ എഴുതിയത്. തന്റെ ജീവിതം എന്നെന്നേക്കുമായി മാറുകയാണെന്നും, എന്നാൽ സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി എന്തിനെയും നേരിടാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും ദീപ്‌കെ കുറിച്ചു.

അഭിജീത് ദീപ്‌കെയുടെ കുറിപ്പ് ഇങ്ങനെ
ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഞാൻ തീരുമാനിച്ച ദിവസം…
എന്റെ ജീവിതം എന്നെന്നേക്കുമായി മാറുമെന്ന് എനിക്കറിയാമായിരുന്നു. ഒരുപാട് കാര്യങ്ങൾ ഉപേക്ഷിക്കേണ്ടിവരുമെന്നും ആളുകൾ ഒരിക്കലും അറിയാത്ത ചില കാര്യങ്ങളും ഞാൻ ഒരിക്കലും സംസാരിക്കാത്ത ചില കാര്യങ്ങളും ഉണ്ടാകുമെന്നും എനിക്കറിയാമായിരുന്നു. ജയിലിൽ പോകേണ്ടിവരുമെന്നത് അനിവാര്യമാണെന്ന് എനിക്കറിയാമായിരുന്നു.

എന്റെ കുടുംബം എന്തിലൂടെയെല്ലാം കടന്നുപോകേണ്ടിവരുമെന്നും എനിക്കറിയാമായിരുന്നു. ഓരോ ദിവസവും എന്നെ കുറ്റബോധം അലട്ടുന്ന കാര്യമാണത്. ഞാൻ ഏറ്റെടുക്കാൻ പോകുന്ന ദൗത്യം എളുപ്പമായിരിക്കില്ലെന്നും ഞാൻ ലക്ഷ്യമിട്ടത് നേടിയെടുക്കാൻ പോലും കഴിഞ്ഞെന്നുവരില്ലെന്നും എനിക്കറിയാമായിരുന്നു.

എന്നാൽ ഒരു കാര്യം കൂടി എനിക്കറിയാമായിരുന്നു: എന്തുതന്നെയായാലും ഞാൻ ശ്രമിച്ചേ മതിയാകൂ. എന്റെ രാജ്യത്തിനുവേണ്ടി, എന്റെ ജനങ്ങൾക്കുവേണ്ടി. എന്റെ മുന്നിൽ എന്തുതന്നെ വന്നാലും അതിനെ നേരിടാൻ ഞാൻ തയ്യാറാണ്. കാരണം, ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഞാൻ തീരുമാനിച്ച ദിവസം, എന്റെ വിധി ഇന്ത്യയിലെ ജനങ്ങളുടെയും ഈ രാജ്യത്തിന്റെ ഭരണഘടനയുടെയും കൈകളിൽ ഞാൻ ഏൽപ്പിച്ചു.
ജയ് ഹിന്ദ്!

അതേസമയം തിരംഗ മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത് കരുതൽ അറസ്റ്റിലാക്കിയ ദീപ്കെയ്ക്ക് ഇന്നലെ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. അതേസമയം, ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ‘ജയിലിലുള്ള എന്റെ സഹോദരങ്ങൾ പുറത്തിറങ്ങാൻ കാത്തിരിക്കുന്നു’ എന്ന് കുറിച്ച് ദീപ്‌കെ ഇരുവരുടെയും ഫോട്ടോ പോസ്റ്റ് ചെയ്തു.

BREAKING NEWS
ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; മരിച്ചവരിൽ 13 സ്ത്രീകളും കുട്ടിയും!! പലരും ബോധരഹിതരായതായി വീണതായി ദൃക്സാക്ഷികൾ, ഇതുവരെ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ്... മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാ...
18 Oct 2026
BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026