BREAKING NEWS

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിധി!! അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ, മോചനം അടുത്തവർഷം 

· · 1 min read
Share: Copied!

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ. അബ്ദു റഹീം കേസിൽ നിർണായകമായ വിധിയാണ് ഇന്നുണ്ടായത്. പൊതുഅവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരം 20 വർഷത്തേക്കാണ്​ തടവുശിക്ഷ വിധിച്ചത്. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന്​ (തിങ്കളാഴ്​ച) രാവിലെ 9.30ന്​​ നടന്ന സിറ്റിങ്ങിലാണ്​ തീർപ്പുണ്ടായത്​. അതേസമയം ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി റഹിം. അതിനുശേഷം ജയിൽ മോചനമുണ്ടാവും. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും.

അതേസമയം 19 വർഷമായി റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുകയാണ് റഹീം. പുതിയ ശിക്ഷാവിധി വന്നതോടെ റഹീമിന് അടുത്ത വർഷം മോചനമുണ്ടാകും. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽ നിന്ന്​ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടംബത്തിെൻറ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പ​ങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്​.

ഒറിജിനൽ കേസ്​ ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണം എന്ന്​ പറഞ്ഞാണ്​ അന്ന്​ കേസ്​ മാറ്റിവെച്ചത്​. സ്വകാര്യ അവാകാശത്തിൻറെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ്​ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച്​ വാദി ഭാഗം മാപ്പ്​ നൽകിയതോടെ ഒമ്പത്​​ മാസം മുമ്പ്​ ഒഴിവായത്​. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരം തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്​​. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത്​ മാസത്തിനിടെ 13 സിറ്റിങ്ങാണ്​ നടന്നത്​.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിൻറെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. തുടർന്നു 2012ലാണ്​ വ​ധ​ശി​ക്ഷ വി​ധിച്ചത്​.

ഭാര്യയെ പാർട്ടിയുടെ പ്രധാന സ്ഥാനത്തുനിന്ന് നീക്കി, കോളേജ് അധ്യാപകൻ ​ഗുണ്ടയുമായി വന്ന് കോൺ​ഗ്രസ് ഓഫിസിനു തീയിട്ടു, തീയിടാൻ കൊണ്ടുവന്നത് 10 ലിറ്റർ പെട്രോൾ

BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026
BREAKING NEWS
മാപ്പ്......... മോശം കൂട്ടുകെട്ടില്‍പ്പെട്ടുപോയി, കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു, 19കാരൻ അറസ്റ്റിൽ
03 Nov 2026
BREAKING NEWS
"എന്റെ അപ്പോഴത്തെ ആവശ്യത്തിനായിരുന്നു, ഞാൻ പറഞ്ഞല്ലോ മോള് പറയില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം... ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്",  16 കാരിയെ പീഡിപ്പിച്ച കേസിൽ നിയാസ് ജൗഹരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്!! ഹബീബിയ ഇസ്ലാമിക് അക്കാദമി അടച്ചുപൂട്ടി, മറ്റു കു‌ട...
03 Nov 2026
BREAKING NEWS
’എന്നെ അപമാനിച്ചു; സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണം’; നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ; ഹർജി നാളെ പരി​ഗണിക്കും
03 Nov 2026