ചണ്ഡീഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി കടുത്ത പ്രതിസന്ധിയിൽ. രാഘവ് ഛദ്ദയെപ്പോലുള്ള പ്രമുഖരുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെ കൂടുതൽ എംപിമാർ പാർട്ടി വിടാൻ ഒരുങ്ങുന്നെന്ന ആശങ്കയാണ് പാർട്ടിയെ ഉലച്ചിരിക്കുന്നത്. 60-ൽപരം എംഎൽഎമാർ പാർട്ടിയിൽ നിന്നും പടിയിറങ്ങാനൊരുങ്ങുന്നുവെന്ന് പുറത്തുപോയ നേതാക്കൾ അവകാശപ്പെടുന്നു. ഇതൊന്നുമായിട്ടില്ല,കൂടുതൽപേർ ഒപ്പം വരും എന്നാണ് രാഘവ് ഛദ്ദ പറയുന്നത് ഈ പശ്ചാത്തലത്തിൽ നിലവിലുള്ളവരെ പിടിച്ചു നിർത്തുകയെന്നതാണ് പാർട്ടി നേതൃത്വത്തിനു മുന്നിലെ പ്രധാന വെല്ലുവിളി.
117 അംഗ നിയമസഭയാണ് പഞ്ചാബിലേത്. അതിൽ 94 അംഗങ്ങളാണ് എഎപിയെ പ്രതിനിധീകരിക്കുന്നത്. അതിൽ 63 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് പുറത്തുപോയ നേതാക്കൾ അവകാശപ്പെടുന്നത്. എഎപിയിലെ ഈ പ്രതിസന്ധി ബിജെപിയ്ക്ക് ഗുണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
















































