BREAKING NEWS

‍പ്രേക്ഷകരെ കയ്യിലെടുക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു ചിത്രം ആട് 3 തീയറ്ററുകളിലെത്തിക്കുന്നത് കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിംസും

· · 1 min read
Share: Copied!

ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയ്ക്കു ശേഷം പ്രേക്ഷകരെ കയ്യിലെടുക്കാൻ ആട് 3 എത്തുന്നു, ചിത്രം തീയറ്ററുകളിലെത്തിക്കുന്നത് കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിംസും

കൊച്ചി: പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും ചിരിയും ചിന്തയും നിറച്ച് വിജയം നേടിയ ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്-3 എന്ന ചിത്രം കാവ്യാ ഫിലിംസിൻ്റെ ബാനറിൽ വേണു കുന്നപ്പള്ളിയും, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നു നിർമ്മിക്കുന്നു. മലയാളത്തിലെ ജനപ്രിയരായ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽമുടക്കിൽ 120 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രം പൂർത്തിയാകുന്നത്. മമ്മൂട്ടി നായകനായ മാമാങ്കം സിനിമ നിർമിച്ചു കൊണ്ടാണ് കാവ്യാ ഫിലിംസ് ചലച്ചിത്ര രംഗത്തെത്തുന്നത്.
പിന്നീട് ചരിത്രം തിരുത്തിക്കുറിച്ച രണ്ടായിരത്തിപതിനെട്ട്,, മികച്ച വിജയങ്ങൾ നേടിയ മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫിലിംസ് നിർമിച്ചു.

മലയാള സിനിമയിൽ പുതുമകളെത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡേ ഫിലിംസുമായി ആട് 3 യിൽ കൈ കോർത്തു കൊണ്ട് മറ്റൊരു തുടക്കത്തിനും നാന്ദ്യം കുറിക്കുന്നു. ഇപ്പോൾ മലമ്പുഴയിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, എന്ന, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ്പ്രധാന താരങ്ങൾ.

സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം – അഖിൽ ജോർജ്. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – റോണക്സ് സേവ്യർ – കോസ്റ്റ്യും – ഡിസൈൻ- സ്റ്റെഫി സേവ്യർ – സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്. പ്രൊഡക്ഷൻ കൺട്രോളർ – ഷിങ്ങു ജി. സുശീലൻ. വാഴൂർ ജോസ്.

 

 

.

BREAKING NEWS
അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക്... പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ്എസ് രാജമൗലി
16 Oct 2026
BREAKING NEWS
3 പേരാണ് വാഹനത്തിൽ സഞ്ചരിച്ചത്- പ്രതിഭാ​ഗം!! അതുകൊണ്ടാണോ ഇടിച്ചിട്ടത്? അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി? കോടതി..."പ്രതികൾക്കെതിരേ നടന്നത് ഗൂഢാലോചന, പ്രിയാദ് എത്തിയത് അപകടശേഷം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? എന്താണ് കേസിന്റെ പിന്നിലെന...
16 Oct 2026
BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം - ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
16 Oct 2026
BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026