BREAKING NEWS

ബംഗളൂരുവില്‍ നിന്നും രാസലഹരി മൊത്തമായി വാങ്ങും, പിന്നീട് കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിൽ കച്ചവടം, ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

· · 1 min read
Share: Copied!

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. പാലക്കാട് കോങ്ങാട് ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. മങ്കര സ്വദേശികളായ കെഎച്ച് സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്.കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വില്‍പനയെന്ന് പൊലീസ് പറയുന്നു

.പാലക്കാടും തൃശൂരും ചില്ലറ വില്‍പനക്കായി ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയതെന്നാണ് വിവരം. കോങ്ങാട് ടൗണില്‍ നാല് വര്‍ഷമായി കാറ്ററിങ് സ്ഥാപനം നടത്തിയരുന്ന ഇരുവരും ബിസിനസിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.സഹപാഠികളാണ് സരിതയും സുനിലും.ഈ സൗഹൃദമാണ് ഇരുവരെയും പങ്കുകച്ചവടത്തില്‍ എത്തിച്ചത്. ബംഗളൂരുവില്‍ പോയി രാസലഹരി മൊത്തമായെടുക്കുന്ന രീതിയായിരുന്നു ഇവര്‍ തുടര്‍ന്നിരുന്നത് എന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് തിരിച്ചിരുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്ന് വൈകീട്ട് ഇരുവരും വാഹനത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ ആയിരുന്നു പൊലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026