BREAKING NEWS

കാമുകിക്കൊപ്പം കഴിയാന്‍ ഭാര്യ തടസമായി, സുഹൃത്തിന് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ഭര്‍ത്താവ്, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം ഫാനിൽ കെട്ടിത്തൂക്കി, ഒന്നരക്കൊല്ലത്തിനുശേഷം പ്രതികള്‍ പിടിയിൽ

· · 1 min read
Share: Copied!

മുംബൈ: കാമുകിക്കൊപ്പം കഴിയാന്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തി കെട്ടിത്തൂക്കി ആത്മഹത്യയായി ചിത്രീകരിച്ച കേസിൽ, ഒന്നരവർഷത്തിന് ശേഷമാണ് ഭർത്താവ് സകറാമും കൂട്ടാളികളായ മൂന്നുപേരും പോലീസ് പിടിയിലായത്. മുംബൈയിൽ താമസിച്ചിരുന്ന സകാറാം, ഡിംപിൾ ചൗധരി എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു.

അവരോടൊപ്പം ജീവിക്കാൻ ഭാര്യ ഗീതാ ചൗധരിയെ കൊല്ലാൻ സകാറാം തീരുമാനിച്ചു. രണ്ടു തവണ ഗീതയെ കൊലപ്പെടുത്താൻ സകാറാം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഭാര്യയെ കൊല്ലാൻ 6.7 ലക്ഷം രൂപ പാരിതോഷികം നൽകി സുഹൃത്തിനെ ഏർപ്പാടാക്കി. ഇയാൾ രണ്ടുപേരുടെ സഹായത്തോടെ ഗീതയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യയാക്കാൻ മൃതദേഹം അടുക്കളയിലെ ഫാനിൽ കെട്ടിത്തൂക്കി. 2024 ഒക്ടോബർ 14-നാണ് ഗീതയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ, പോലീസ് ആത്മഹത്യയാണെന്ന് കേസ് രജിസ്റ്റർ ചെയ്തു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നില്ല. തുടർന്ന്, അന്ത്യകർമങ്ങൾക്കായി മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോയി. പിന്നീട് ഗീതയുടെ പിതാവിന്റെ സംശയങ്ങളാണ് കേസ് പുതിയ വഴിത്തിരവിലെത്തിയത്. മകളുടെ മരണം കൊലപാതകമാണെന്ന് സംശയിച്ച് പിതാവ് ഭനറാം ചൗധരി രാജസ്ഥാൻ പൊലീസിൽ പരാതിനൽകി. കേസ് പുനരന്വേഷിക്കാൻ നിരന്തരം സമ്മർദം ചെലുത്തിയതോടെ ഗീതയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

തുടർന്നാണ് ഗീതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സകാറാമിനെ ചോദ്യംചെയ്യുകയായിരുന്നു. നിരന്തരം പോലീസിനെ തെറ്റിദ്ധരിപ്പിച്ച സകറാം ഒടുവിൽ കുറ്റംസമ്മതിച്ചു. ഡിംപിൾ ചൗധരി എന്ന സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്നും അവളോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും സകാറാം വെളിപ്പെടുത്തി. തന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ഗീതയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. സകറാം ഭാര്യ ഗീതയെ ഇല്ലാതാക്കാൻ സുഹൃത്ത് ശങ്കർ ഡാങ്കിക്ക് 6.7 ലക്ഷം രൂപ നൽകി. ഡാങ്കി തന്റെ സഹായത്തിനായി രണ്ടുപേരെക്കൂടി ഏർപ്പാടാക്കി കൃത്യം നടപ്പാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026