BREAKING NEWS

കാമുകിയുടെ വീട്ടുകാരെ ഇംപ്രസ് ചെയ്യാന്‍ വാഹനാപകടുണ്ടാക്കി, രക്ഷകനായെത്തി നാടകം, ഒടുവില്‍ നരഹത്യാശ്രമത്തിന് അറസ്റ്റിലായി 24കാരനും സുഹൃത്തും

· · 1 min read
Share: Copied!

പത്തനംതിട്ട: ഇഷ്ടപ്പെട്ട യുവതിയുടെ വീട്ടുകാരുടെ മതിപ്പു നേടാൻ സൃഷ്ടിച്ച വാഹനാപകടത്തിൽ രക്ഷകനായെത്തിയ യുവാവും അപകടമുണ്ടാക്കിയ സുഹൃത്തും അറസ്റ്റിൽ. ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസാകുകയും ചെയ്തു.

ഒന്നാം പ്രതി കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജൻ (24), രണ്ടാം പ്രതി കോന്നി പയ്യനാമൺ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്.ഡിസംബർ 23നു വൈകിട്ട് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റിൽവച്ച് അജാസ് കാറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയശേഷം നിർത്താതെ പോയി. ഉടൻ മറ്റൊരു കാറിൽ സ്ഥലത്തെത്തിയ ര‍ഞ്ജിത് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് യുവതിയെ ആശുപത്രിയിലെത്തിച്ചു.

താൻ യുവതിയുടെ ഭർത്താവാണെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കൃത്യസമയത്ത് രഞ്ജിത് സ്ഥലത്തെത്തിയതിൽ പൊലീസിനു സംശയം തോന്നിയിരുന്നു. കാർ ഓടിച്ചയാളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും ചെയ്തു. അപകടത്തിൽ യുവതിയുടെ വലതു കൈക്കുഴ തെറ്റുകയും ചെറുവിരലിനു പൊട്ടലുണ്ടാകുകയും ചെയ്തു.

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026