BREAKING NEWS

പുലർച്ചെ വരെ വഴിയിൽ കാത്തിരുന്നു, സുഹൃത്തിന്റെ കാടുവെട്ടി യന്ത്രം ഉപയോ​ഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു, 35 കാരൻ പിടിയിൽ

· · 1 min read
Share: Copied!

മഞ്ചേരി: എളങ്കൂര്‍ ചാരങ്കാവില്‍ കാടുവെട്ടു തെഴിലാളിയെ സുഹൃത്തിന്റെ കാടുവെട്ടി യന്ത്രം ഉപയോഗിച്ചു കഴുത്തറത്ത് കൊലപ്പെടുത്തി. പോരൂര്‍ ചാത്തങ്ങേട്ടുപ്പുറം നടുവില്‍പോല പ്രവീണ്‍(35) ആണ് മരിച്ചത്. പ്രതി കൂമന്തടി മൊയ്തീനെ(35) പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 6.45-ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം.

പ്രവീണ്‍ ബൈക്കിലും സുഹൃത്തായ സുരേന്ദ്രന്‍ സ്‌കൂട്ടറിലുമായി വെട്ടിക്കാട്ടിരിയിലേക്ക് കാട് വെട്ടാന്‍ പോവുകയായിരുന്നു. ഈ സമയം പ്രതി ചാരങ്കാവ് അങ്ങാടിക്ക് സമീപം ഷെഡ്ഡില്‍ നില്‍ക്കുകയായിരുന്നു. സുരേന്ദ്രന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ പ്രതിയായ മൊയ്തീന്‍ ഇയാളുടെ അടുത്തെത്തി. തുടര്‍ന്ന് സമീപത്തെ കാട് വെട്ടാനായി യന്ത്രം ചോദിച്ചു. സ്‌കൂട്ടറില്‍നിന്ന് യന്ത്രം എടുത്തു.

ഇതിനിടെ ബൈക്കില്‍ പ്രവീണും സ്ഥലത്തെത്തി. തുടര്‍ന്നാണ് മൊയ്തീന്‍ കാട് വെട്ടുന്ന യന്ത്രം പ്രവീണിന്റെ കഴുത്തില്‍വെച്ച് പ്രവര്‍ത്തിപ്പിച്ചത്. മാരകമായി മുറിവേറ്റ പ്രവീണ്‍ ബൈക്കില്‍നിന്ന് പിറകിലേക്ക് മറിഞ്ഞുവീണു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മൊയ്തീനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026