BREAKING NEWS

യൂട്യൂബില്‍ ഹോം ടൂര്‍ വീഡിയോ ഇട്ടു, വീടിന്റെ മുക്കും മൂലയും മുതല്‍ സ്വര്‍ണാഭരണങ്ങള്‍ വരെ ചിത്രീകരിച്ചു, ഒടുവില്‍ വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ട് വീട് കൊള്ളയടിച്ച് മോഷ്ടാക്കള്‍

· · 1 min read
Share: Copied!

ഭോപാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമടക്കം കാണിച്ച് ഹോം ടൂർ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചതിന് പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനിയിലെ യൂട്യൂബർ രചന ഗുർജറിൻ്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. മൊഹാനി ഗ്രാമത്തിലുള്ള ഇവരുടെ വീട്ടിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

രചനയെയും കുടുംബത്തെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, പണം, എനർജി ഡ്രിങ്ക്സ് അടങ്ങിയ കാർട്ടൺ എന്നിവ കവർച്ചക്കാർ കവർന്നതായാണ് കുടുംബത്തിന്റെ പരാതി. പുലർച്ചെ രണ്ട് മണിയോടെ കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നതെന്ന് രചന ഗുർജർ പറഞ്ഞു. തങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് അവർ കവർച്ച നടത്തിയത്. തങ്ങളുടെ മുഖം റെക്കോർഡ് ചെയ്യാതിരിക്കാൻ സിസിടിവി ക്യാമറകളുടെ ആംഗിൾ ലാത്തി ഉപയോഗിച്ച് മോഷ്ടാക്കൾ മാറ്റി വെച്ചിരുന്നു.  പുലർച്ചെ നാല് മണിയോടെ ഉണർന്നപ്പോഴാണ് മുറി പുറത്തുനിന്ന് പൂട്ടിയ വിവരം കുടുംബം അറിയുന്നത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും അവർ എത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിൽ നർവാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള രചന അടുത്തിടെ തൻ്റെ വീട്, ആഭരണങ്ങൾ, പണം, ജീവിതരീതി എന്നിവ കാണിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഒരു വീഡിയോയിൽ വീടിൻ്റെ മുൻവാതിൽ മുതൽ മുറികൾ വരെയുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നു. മറ്റൊന്നിൽ വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മേശപ്പുറത്ത് വെച്ച് ചിത്രീകരിച്ചിട്ടുമുണ്ട്. ഈ വീഡിയോകൾ കണ്ട് വീടിൻ്റെ ഘടനയും സുരക്ഷാസംവിധാനങ്ങളും മനസ്സിലാക്കിയാകാം മോഷ്ടാക്കൾ കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026