BREAKING NEWS

റബ്ബര്‍ ടാപ്പിങ് ചെയ്യുന്നതിനിടെ കാട്ടാന പിറകില്‍ നിന്നാക്രമിച്ചു, തുമ്പികൈ കൊണ്ട് ആഞ്ഞടിച്ചു, 62കാരന്റെ വാരിയെല്ല് തകര്‍ന്നു, ഭാര്യ ബഹളം വച്ചത് രക്ഷയായി

· · 1 min read
Share: Copied!

തൃശ്ശൂർ: അതിരാവിലെ റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഭർത്താവായ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കോടാലി ചള്ളിയിൽ വീട്ടിൽ ശശി (62) എന്ന തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ആറ് മണിയോടെ മറ്റത്തൂർ കുണ്ടായി എസ്റ്റേറ്റിലെ ചൊക്കന ഡിവിഷനിലായിരുന്നു സംഭവം.

ഭാര്യയോടൊപ്പം റബർ മരങ്ങൾ ടാപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ശശിയുടെ പിന്നിലൂടെ കാട്ടാന അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് തന്നെ ആന തുമ്പിക്കൈ വീശി ശശിയെ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ ഇയാളുടെ വാരിയെല്ലുകൾ തകർന്നു. ഭാര്യയുടെയും ശശിയുടെയും നിലവിളി ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന മറ്റ് തോട്ടം തൊഴിലാളികൾ ബഹളം വെച്ചുകൊണ്ട് ഓടിയെത്തിയതോടെയാണ് ആന കാട്ടിലേക്ക് പിൻവാങ്ങിയത്. തൊഴിലാളികൾ ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ ശശിയെ കോടാലിയിലെ പ്രാഥമിക ആശുപത്രിയിലെത്തിച്ചു.

തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ പരിശോധനകൾക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കും, അവിടെനിന്ന് നില വഷളായതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കുണ്ടായി എസ്റ്റേറ്റ് മേഖലയിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികളുടെയും കാട്ടാനകളുടെയും ശല്യം അതിരൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ജീവൻ പണയം വെച്ചാണ് തോട്ടം തൊഴിലാളികൾ അതിരാവിലെ ജോലിക്കിറങ്ങുന്നത്. പലപ്പോഴും അത്ഭുതകരമായാണ് തൊഴിലാളികൾ കാട്ടാനകളുടെ മുൻപിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്. വന്യജീവിശല്യം തടയാൻ വനംവകുപ്പും എസ്റ്റേറ്റ് അധികൃതരും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിലാളികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026