LATEST UPDATES

തിളങ്ങുന്ന കണ്ണുകളുമായി ഒരു ട്രെൻഡി മുത്തശ്ശി!! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

· · 1 min read
Share: Copied!

അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിലേതായി ഒരു വേറിട്ട രീതിയിലുള്ളൊരു പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. അഡിഡാസ് ജാക്കറ്റുമിട്ട് ട്രഡീഷണൽ ആഭരണങ്ങളും അണിഞ്ഞിരിക്കുന്ന ഒരു ട്രെൻഡി മുത്തശ്ശിയെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ടൈറ്റിൽ പോസ്റ്റർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടേതായി അടുത്തിടെ നടന്ന പൂജ ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളും സിനിമയിലെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ഏപ്രിൽ 6-ന് കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ചിത്രത്തിന്‍റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം: ആൽബി ആന്‍റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളര്‍: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ അഖിൽ ദാമോദർ, എക്സി.പ്രൊഡ്യൂസർ അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട്, ഗാനരചന വിനായക് ശശികുമാർ, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റർ, സിങ്ക് സൗണ്ട് വൈശാഖ് പി.വി, സ്റ്റിൽസ് ഷെയ്ൻ സബൂറ, പിആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ, കളറിസ്റ്റ് രമേഷ് സി.പി, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പിആർഒ ആതിര ദിൽജിത്ത്.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026