BREAKING NEWS

ചത്തില്ലേ…. തലകറങ്ങിവീണ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചവിട്ടി അധ്യാപിക, മോശമായ ഭാഷ ഉപയോഗിച്ചു, പ്രതിഷേധവുമായി രക്ഷിതാക്കള്‍

· · 1 min read
Share: Copied!

കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍ കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് പരാതി. തല കറങ്ങി വീണ ആറാം ക്ലാസ് വിദ്യാര്‍ഥിയോട് ചത്തില്ലേ എന്ന് ചോദിച്ചതായും പരാതിയില്‍ പറയുന്നു.

അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് പ്രതിഷേധവുമായെത്തി. സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കുട്ടിക്ക് സോഡിയം കുറയുന്ന അസുഖമുണ്ടായിരുന്നു എന്നാണ് വിവരം. ആരോപണവിധേയായ അധ്യാപിക രണ്ടുദിവസം മുമ്പാണ് സ്‌കൂളില്‍ ജോയിന്‍ ചെയ്തത്. അതുകൊണ്ട് തന്നെ കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. കുട്ടി വീണപ്പോള്‍ ശ്രദ്ധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് അധ്യാപിക സമ്മതിച്ചു.

എന്നാല്‍ കുട്ടിയെ ചവിട്ടുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. അതേസമയം ദൃക്‌സാക്ഷികളായ കുട്ടികൾ ആരോപണങ്ങൾ ശരിവെച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026
BREAKING NEWS
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
25 Oct 2026
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026